പാല നഗരത്തിൽ പ്രളയജലം കയറി മാലിന്യങ്ങൾ അടിഞ്ഞുകൂടിയ പ്രദേശങ്ങൾ ശുചീകരിക്കുന്ന നടപടി ഇന്ന് രാവിലെ ആരംഭിച്ചു..... നഗരസഭാധികാരികളുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തുന്നത് വിവിധ സംഘടനകളും പാലാ ഫയർഫോഴ്സും ഇതിനു വേണ്ട സഹായം ചെയ്തു.
ആദ്യഘട്ടത്തിൽ പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡ് ആണ് ശുചീകരിച്ചത്. മൂന്നുദിവസം ഇവിടെ പ്രളയജലം കയറിക്കിടന്നതിനാൽ ഒരുപാട് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. ഇരുതോളം തൊഴിലാളികൾ ചേർന്ന് ഇവയെല്ലാം കോരി മാറ്റി. തുടർന്ന് ഫയർ ഫോഴ്‌സെത്തി വെള്ളമടിച്ച് ഇവിടം വൃത്തിയാക്കി.
പാലാ നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടോണി തൈപ്പറമ്പിൽ , രജിതാ പ്രകാശ് , പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ , കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യൂസ് , പാലാ സ്‌കൈലൈൻ അസോസിയേഷൻ പ്രസിഡൻ്റ് ജോസഫ് വട്ടോത്ത് ,
സെക്രട്ടറി അരുൺ സുരേന്ദ്രൻ , ട്രഷറർ ലേഖാ ദാസ് , മുനിസിപ്പൽ സെക്രട്ടറി എസ് . ആകാശ് , ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ , എച്ച് ഐ രഞ്ജിത്ത് , തുടങ്ങിയവർ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
70 12 23 03 34




.jpg)



0 Comments