ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താം....


  ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി.  

 ഓഗസ്റ്റ് 21ന് സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്‍ദ്ദേശം നല്‍കി.

 ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. 


ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. നേരത്തെ ഓണാഘോഷ ദിനത്തില്‍ നിശ്ചയിച്ച എട്ടാം ക്ലാസുകാരുടെ പരീക്ഷയും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിരുന്നു.


 പുതുക്കിയ തീയതി പ്രകാരം, മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും. 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി 21ലേക്ക് മാറ്റിയിരുന്നു. 



എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ തീരുമാനം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments