രാമപുരം ഗ്രാമപഞ്ചായത്ത് വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.
ലോക ചരിത്രത്തിൽ ഇതിഹാസ സമാനമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല സ്മരണ കളിരമ്പുന്ന ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം രാമപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുന്നു. 2026 ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം രാമപുരം ടൗണിൽ ദേശീയ പതാക ഉയർത്തുന്നു.
തുടർന്ന് രാമപുരം ടൗണിൽ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അനശ്വര കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചെറുമകനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസറുമായ ഹരികുമാർ ചങ്ങമ്പുഴ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുന്നു. തദവസരത്തിൽ ജംനലാൽ ബജാജ് പുരസ്കാരവും, എസ് എൻ സൂബ്ബറാവു പുരസ്കാരവും നേടിയ ഗാന്ധിദർശൻ വേദി ഡയറക്ടറും,ഗാന്ധി ഫോർ റൂറൽ ഡെവലപ്മെന്റ് സ്ഥാപകനുമായ ഡോക്ടർ ജേക്കബ് പുളിക്കനെആദരിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി കോം ഫസ്റ്റ് റാങ്ക് ജേതാവ് അമിത എൽസ് ബിനോയിയെയും മറ്റ് റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതാണ്.
രാമപുരം പഞ്ചായത്തിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസും, സിബിഎസ്ഇ പരീക്ഷയിൽ എ വൺ റാങ്കും കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മെമെന്റോ നൽകി അനുമോദിക്കുന്നു. ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടിക്കൊണ്ട് കൈൻഡ് ആൻഡ് കെയർ ബെഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ചക്കാമ്പുഴയുടെ നേതൃത്വത്തിലുള്ള ബാൻഡ് മേളം, സെന്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ, രാമപുരംസേക്രട്ട് ഹാർട്ട് ഹൈസ്കൂ ളിലെയും എൻ സി സി,സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് വിദ്യാർത്ഥികളുടെ പരേഡ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ടോം സ്വാഗതം ആശംസിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിബി മത്തായി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.റ്റി. രാജൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൗമ്യ സേവ്യർ, മിനി റ്റി ജോൺ, ജീനസ്നാഥ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് ജോസഫ് സെബാസ്റ്റ്യൻ കണ്ടത്തിൽ,
ലിസി ബേബി, എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപിക.ജി.അമ്പാടി, ലിസമ്മ മത്തച്ചൻ, മിനി സണ്ണി, സൗമ്യ ജോസഫ്, എം ഓ ശ്രീക്കുട്ടൻ, അഡ്വ: എൻ.ആർ. വിഷ്ണു, കുമാരി ആൻസ് മരിയ ജോസ് ടൈറ്റസ് മാത്യു, ലിജിമോൾ സണ്ണി,എം പി ശ്രീനിവാസൻ,സിന്ധു പി കെ, സാലി ജയ്മോൻ, ബൈജു ജോൺ, ജോസ് തോമസ് എന്നിവർ സംസാരിക്കുന്നു. സെക്രട്ടറി ആർ. പാർവതി നന്ദി അർപ്പിച്ചതിനു ശേഷം ദേശീയ ഗാനാലാപനത്തോടെ ആഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.
70 12 23 03 34



.jpg)


0 Comments