അക്ഷയ ന്യൂസ് കേരളാ ചീഫ് എഡിറ്ററായി സോജൻ ജേക്കബ്
സർക്കാരിന്റെ പൊതുജനസേവന ബ്രാൻഡായ അക്ഷയയുടെ... സംരംഭകരുടെ കൂട്ടായ്മയായ അക്ഷയ ന്യൂസ് കേരളയുടെ ചീഫ് എഡിറ്ററായി സോജൻ ജേക്കബ് കോട്ടയത്തെ നിയമിച്ചതായി ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് ,അക്ഷയ ന്യൂസ് കേരള മാനേജിംഗ് ഡയറക്ടറുമായ ജെഫേഴ്സൺ മാത്യു അറിയിച്ചു .
മാനേജിംഗ് എഡിറ്ററായി പ്രമോദ് റാം കാസർഗോഡിനെയും നിയമിച്ചു .
ഏഴ് വർഷമായി അക്ഷയ സംരംഭകരോടൊപ്പം പൊതുജനത്തെയും സർക്കാരിനെയും സർക്കാർ പദ്ധതികളെയും കോർത്തിണക്കുന്ന മാധ്യമമായി പ്രവർത്തിച്ചു വരുകയാണ് അക്ഷയ ന്യൂസ് കേരള.
ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രൊമോട്ടരിലൊരാളും ,അക്ഷയ ന്യൂസ് കേരളയുടെ ഫൗണ്ടർ ചീഫ് എഡിറ്ററുമായിരുന്നു സോജൻ ജേക്കബ് .എരുമേലി പ്രസ് ക്ലബ് സെക്രട്ടറിയും ,ശബരി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റും ,എരുമേലി അക്ഷയ സംരംഭകനുമാണ് .
36 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം ,മലയാള മനോരമ ,ദീപിക ,കേരള കൗമുദി എന്നീ പത്രങ്ങളിൽ കാഞ്ഞിരപ്പള്ളി ,എരുമേലി മേഖലകളിൽ വാർത്ത ലേഖകനായിരുന്നു .
ശബരി ന്യൂസ് ഓൺലൈൻ ന്യൂസ് വെബ് പോർട്ടലിന്റെ സി ഇ ഓ യുമാണ് സോജൻ ജേക്കബ്
70 12 23 03 34


.jpg)


0 Comments