മുത്തോലി വൈസ് മെൻസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരം: മാണി സി കാപ്പൻ എംഎൽഎ.
സഹജീവികളുടെ വേദനകൾ ഏറ്റെടുത്ത് അവർക്ക് പോസിറ്റീവ് എനർജി നൽകുന്ന ക്ലബിന്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് എംഎൽഎ പറഞ്ഞു. മുത്തോലി വൈസ്മെൻസ് ക്ലബ് നിർമ്മിച്ച ജീവകാരുണ്യഹാളിൻ്റെയും ഓഫീസ് സമുച്ചയത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. വയോജനങ്ങളെ ആദരിച്ചുകൊണ്ട് ക്ലബിൻറെ വയോജനക്ഷേമ പ്രോജക്റ്റിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
വൈമൺ ലിൻസി ജോൺസിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാ രോഹണചടങ്ങ് റീജിയണൽ ഡയറക്ടർ ഡോ. ലീലാ ഗോപീകൃഷ്‌ണ നിർവഹിച്ചു.
UNO യുമായി ചേർന്ന് അന്താരാഷ്ട്രതലത്തിൽ നടപ്പിലാക്കുന്ന മലേറിയ നിർമ്മാർജ്ജനയജ്ഞത്തിന്റെ ഈ വർഷത്തെ ഉദ്ഘാടനം വൈസ്മെൻ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ഇലക്‌ട് വി.എസ്. രാധാകൃഷ്‌ണൻ നിർവഹിച്ചു.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ്, ളാലം ബ്ലോക്ക് മെമ്പർ ഹരിദാസ് അടമത്ര, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ മുണ്ടമറ്റം, LRD ജേക്കബ് സാമുവേൽ, ഡിസ്ട്രി
ക്ട് ഗവർണർ ബിനോയ് തോമസ്, LTOD ഡോ. സി.കെ. ജെയിംസ്,
സജിമോൻ ജോസഫ്, എബി ജോസ്, പി.എൽ. ജോസ്, ജോബി വർഗീസ്, രവീന്ദ്രൻ നായർ, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് കെ.സി. കൃതജ്‌ഞത പ്രകാശിപ്പിച്ചു.
70 12 23 03 34


.jpg)



0 Comments