ഞാറക്കലിൽ അഭിഭാഷകൻ്റെ പിതാവിനെ കത്തിക്ക് കുത്തി ഗുരുതരമായി പരിക്കേൽപ്പിചതിൽ പാലാ ബാർ അസോസിയേഷൻ ശക്തിയായി പ്രതിഷേധിക്കുകയും സംഭവത്തിൽ ഞടുക്കം രേഖപ്പെടുത്തുകയും ചെയ്തു.
ഞാറക്കലിൽ കോടതിയിൽ നിന്നു തന്നെ വക്കാലത്ത് ഏൽപ്പിച്ച കക്ഷിക്ക് അനുകൂലമായ ഉത്തരവ് വാങ്ങിയതിന്റെ പേരിലാണ് അഡ്വ. ഡോൾഗോയുടെ പിതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും, വയറിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുള്ളത്. സംഭവ സമയം അഭിഭാഷകനും, ഭാര്യയും അഭിഭാഷകയുമായ അഡ്വ.ലിനിയും വീട്ടിൽ ഉണ്ടായിരുന്നില്ല.
അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി സ്വീകരിച്ച് അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക്ക് ജയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ആർ. ശ്രീനിവാസൻ അഭിവാദ്യം ചെയ്തു. യോഗത്തിൽ സെക്രട്ടറി എമ്മാനുവൽ സിറിയക്ക്, വൈസ് പ്രസിഡൻ്റ് അഡ്വ. ആന്റണി ഞാവള്ളി, ട്രഷറർ സാം സണ്ണി എന്നിവർ പ്രസംഗിച്ചു.
70 12 23 03 34



.jpg)


0 Comments