ആര് വരയ്ക്കും സീബ്രാലൈനുകൾ? സ്കൂൾമുന്നിൽ റോഡ് സുരക്ഷ മാഞ്ഞുപോകുമ്പോൾ
കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് നാളുകളായി.
തിരക്കേറിയ റോഡിൽ വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സീബ്രാലൈൻ തന്നെ വ്യക്തമായി കാണാനാകാത്ത അവസ്ഥയിലാണ്.
സ്കൂൾ സമയങ്ങളിൽ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതിനാൽ സീബ്രാലൈനുകളുടെ അഭാവം വിദ്യാർഥികളുടെ സുരക്ഷയെ ആശങ്കയിലാക്കുന്നതായി പി.ടി.എ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂളിന് മുന്നിൽ സീബ്രാലൈനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് പി.ടി.എയുടെ ആവശ്യം.
സീബ്രാലൈൻ വരയ്ക്കുന്നതിന് പുറമെ, സീബ്രാലൈനിലൂടെ ഒരാൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർബന്ധമായും നിർത്തണമെന്ന ബോധവൽക്കരണവും ശക്തമാക്കേണ്ടതുണ്ട്.
നിയമം പാലിക്കുന്ന ഡ്രൈവിങ് സംസ്കാരം വളർത്തുന്നതിനൊപ്പം സ്കൂൾ പരിസരത്ത് ആവശ്യമായ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
കുട്ടികളുടെ സുരക്ഷയ്ക്കായി വരയ്ക്കേണ്ട വരകൾ മാഞ്ഞുപോകുമ്പോൾ, ഉത്തരവാദിത്വത്തിന്റെ വരകളും മായരുത്. അധികൃതർ അടിയന്തരമായി ഇടപെടുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം.
70 12 23 03 34
.jpeg)






0 Comments