പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം.... കാഞ്ഞിരപ്പള്ളിയിലെ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ



പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം.... കാഞ്ഞിരപ്പള്ളിയിലെ   എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
 
 പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 
കേസിലെ പ്രതിയായ അരുൺ കുമാർ (46),ഇലവുങ്കൽ വീട്, 504 ഭാഗം, പുഞ്ചവയൽ എന്നയാളെയാണ് 2026 ഓഗസ്റ്റ് 31-ന് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.


പ്രതി നിലവിൽ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്.മുണ്ടക്കയം പോലീസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. ഈ സംഭവത്തിലും മുണ്ടക്കയം പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments