പാലായില്‍ ചുമട്ടുതൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.




പാലായില്‍ ചുമട്ടുതൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിയന്റെ ദുരന്തനിവാരണ സേനയായ റെഡ് ബ്രിഗേഡ് വോളണ്ടിയര്‍മാര്‍ വെള്ളം കയറിയ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡും വ്യാപാരസ്ഥാപനങ്ങളും ശുചീകരിച്ചു. 

സിപിഐഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, ഹെഡ്‌ലോഡ് സിഐടിയു പാലാ ഏരിയ സെക്രട്ടറി വേണുഗോപാല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് പ്രദീപ്കുമാര്‍, എ എസ് ജയപ്രകാശ്, ഹെഡ്‌ലോഡ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സെല്‍വരാജ്, അജി ജോണ്‍, റെഡ് ബ്രിഗേഡ് ഏരിയ ക്യാപ്റ്റന്‍ മോന്‍സ് കെ ജി, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു എന്‍ ആര്‍  എന്നിവര്‍ നേതൃത്വം നല്‍കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments