രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി: 25 വർഷത്തെ മികവിന്റെ പാരമ്പര്യം
കോട്ടയം ജില്ലയിലെ ചൂണ്ടച്ചേരിയിൽ 2002ൽ പാലാ രൂപതയാൽ സ്ഥാപിതമായ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (SJCET) പാലാ (ഓട്ടോണമസ് ). സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാലയം ഇപ്പോൾ അതിന്റെ 25-ാം വാർഷികത്തിന്റെ (രജതജൂബിലി) തിളക്കത്തിലാണ്. കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഈ ക്യാമ്പസ്, അക്കാദമിക മികവ്, അടിസ്ഥാന സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് എന്നിവയുടെ കാര്യത്തിൽ കേരളത്തിലെ മുൻനിര എൻജിനീയറിങ് കോളേജുകളിലൊന്നായി ഇന്ന് മാറിയിരിക്കുന്നു.
സാങ്കേതികവിദ്യയുടെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വൈവിധ്യമാർന്ന കോഴ്സുകളാണ് വിദ്യാർത്ഥികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലവിൽ 11 വ്യത്യസ്ത പ്രോഗ്രാമുകൾ ക്യാമ്പസിൽ ലഭ്യമാണ്:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടി ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവയുൾപ്പെടെ പത്ത് ബ്രാഞ്ചുകളിലായി മികച്ച സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന ബി.ടെക് പ്രോഗ്രാമുകളും അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് & പ്രൊഡക്ഷൻ മാനേജ്‌മെന്റ് (ME), കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ് (CS), സ്ട്രക്ചറൽ എൻജിനീയറിംഗ് & കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് (CE), വി.എൽ.എസ്.ഐ & എംബഡഡ് സിസ്റ്റംസ് (EC), കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ് (CS) - (വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടി)
എന്നീ എം ടെക്ക് പ്രോഗ്രാമുകളും
മാനേജ്മെന്റ്, ഐടി മേഖലകളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കായി മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA), മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇന്റഗ്രേറ്റഡ് (Integrated MCA) എന്നീ കോഴ്സുകളും കോളേജ് നൽകുന്നു.
കോളേജിലെ ഏഴ് ഡിപ്പാർട്ട്മെന്റുകൾ മികച്ച ഗവേഷണ സൗകര്യങ്ങളോട് കൂടിയ അംഗീകൃത പി.എച്ച്.ഡി (Ph.D) സെന്ററുകളായി പ്രവർത്തിക്കുന്നു എന്നത് സ്ഥാപനത്തിന്റെ ഉയർന്ന അക്കാദമിക നിലവാരത്തെ എടുത്തുകാണിക്കുന്നു.
വിദ്യാർത്ഥികൾക്ക് പഠനത്തിനും താമസത്തിനുമായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് എസ്.ജെ.സി.ഇ.ടി ക്യാമ്പസിൽ ഒരുക്കിയിട്ടുള്ളത്:
വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി 33 ബസ്സുകളുടെ ഒരു വലിയ നിര തന്നെ കോളേജിനുണ്ട്. സമീപത്തെ നാല് ജില്ലകളിലായി ദിനംപ്രതി ആയിരത്തി എഴുന്നൂറോളം വിദ്യാർത്ഥികൾ ഈ ഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നു.
ക്യാമ്പസിലെ നാല് വിശാലമായ ഹോസ്റ്റലുകളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യമൊരുക്കിയിട്ടുണ്ട്.
തടസ്സമില്ലാത്ത വൈദ്യുതിയും വെള്ളവും അതിവേഗ ഇന്റർനെറ്റും ക്യാമ്പസിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. വിദ്യാർത്ഥികൾക്ക് യാതൊരു തടസ്സവുമില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കുന്നു.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അറിവിന്റെ വലിയൊരു ലോകമാണ് കോളേജ് മെയിൻ ലൈബ്രറി തുറന്നിടുന്നത്. അറുപത്തിയയ്യായിരത്തോളം വരുന്ന പുസ്തകശേഖരവും വിവിധ വിഷയങ്ങളിലുള്ള റഫറൻസ് ജേണലുകളും വിദ്യാർത്ഥികളുടെ അക്കാദമിക പഠനത്തിനും ഗവേഷണങ്ങൾക്കും മികച്ച പിന്തുണ നൽകുന്നു. കൂടാതെ, ഇ-ബുക്കുകളുടെയും ഇ-ജേണലുകളുടെയും വിപുലമായ ശേഖരം ഉള്ളതിനാൽ ലോകത്തെവിടെയുമുള്ള ഏറ്റവും പുതിയ അറിവുകൾ ഡിജിറ്റലായി വേഗത്തിൽ കണ്ടെത്താനും ആധുനിക രീതിയിലുള്ള പഠനം സാധ്യമാക്കാനും അവർക്ക് കഴിയുന്നു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഈ കലാലയം നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്:
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന നാക് (NAAC) അക്രഡിറ്റേഷൻ ആദ്യ സൈക്കിളിൽത്തന്നെ എ ഗ്രെഡോടുകൂടി നേടിയ ഈ സ്ഥാപനത്തിലെ അർഹമായ കോഴ്സുകൾക്ക് എൻ.ബി.എ (NBA) അക്രഡിറ്റേഷനും ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മികച്ച എൻജിനീയറിങ് കോളേജുകളെ വിലയിരുത്തുന്ന കിർഫ് (KIRF) റാങ്കിംഗിൽ കോളേജ് ശ്രദ്ധേയമായ സ്ഥാനം നിലനിർത്തുന്നു.
മികച്ച അക്കാദമിക മാനേജ്മെന്റ് സിസ്റ്റത്തിന് ഐ.എസ്.ഒ 9001:2015 (ISO 9001:2015) സർട്ടിഫിക്കേഷനും, പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾക്ക് ഐ.എസ്.ഒ 14001:2015 (ISO 14001:2015) സർട്ടിഫിക്കേഷനും സ്ഥാപനം നേടിയിട്ടുണ്ട്.
ശുചിത്വമാർന്നതും മലിനീകരണ മുക്തവും ഹരിതാഭവുമായ ഈ ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ശാന്തവും ഊർജ്ജസ്വലവുമായ ഒരു പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. തത്ഫലമായി കേരള സർക്കാരിന്റെ കീഴിലുള്ള ഹരിത കേരളം മിഷൻ നൽകുന്ന 'എ പ്ലസ് ഗ്രേഡഡ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ' പദവിയും ഈ കലാലയം സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ, വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുക്കുന്നതിൽ സ്ഥാപനം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി ക്യാമ്പസ് പ്ലേസ്മെന്റിൽ വളരെ മികച്ച റെക്കോർഡാണ് കോളേജ് നിലനിർത്തുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളിൽ ഉന്നത ജോലികൾ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്ലേസ്മെന്റ് സെൽ കോളേജിന്റെ അഭിമാനമാണ്.
വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ മികച്ച സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ സഹായിക്കുന്ന ഇൻകുബേഷൻ കേന്ദ്രമാണ് എസ്.ഐ.ഐ.എഫ് (SJCET Innovation and Incubation Foundation). ആശയങ്ങൾക്ക് രൂപം നൽകുന്നതുമുതൽ അത് വിപണിയിലെത്തിക്കുന്നതുവരെയുള്ള മെന്ററിംഗ്, മാർഗ്ഗനിർദ്ദേശങ്ങൾ, സാമ്പത്തിക പിന്തുണ, വർക്ക്സ്പേസ് എന്നിവ ഈ കേന്ദ്രം ഉറപ്പാക്കുന്നു. പഠനകാലത്ത് തന്നെ സ്വന്തമായി കമ്പനികൾ രൂപീകരിക്കാൻ വിദ്യാർത്ഥികൾക്ക് ഇത് വലിയ തോതിൽ കരുത്തേകുന്നുണ്ട്.
പ്രായോഗിക പഠനത്തിനായി
തിയറികൾക്കപ്പുറം പ്രായോഗിക അറിവ് നേടാനും പരീക്ഷണങ്ങൾ നടത്താനും വിദ്യാർത്ഥികളെ സഹായിക്കുന്നതാണ് ക്യാമ്പസിലെ ഐഡിയ ലാബ്. 3D പ്രിന്ററുകൾ, ലേസർ കട്ടറുകൾ, സി.എൻ.സി മെഷീനുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ള ഇവിടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊജക്റ്റുകൾക്കും ആശയങ്ങൾക്കും നേരിട്ട് പ്രോട്ടോടൈപ്പുകൾ (മാതൃകകൾ) നിർമ്മിക്കാൻ അവസരമുണ്ട്. കേവലം പാഠപുസ്തകങ്ങളിൽ ഒതുങ്ങാതെ സ്വന്തം ആശയങ്ങളെ തൊട്ടറിയാൻ വിദ്യാർത്ഥികളെ ഈ ലാബ് പ്രാപ്തരാക്കുന്നു.
ഐ.ടി മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനാണ് കോളേജിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തിക്കുന്നത്. ക്യാമ്പസിലിരുന്ന് തന്നെ വ്യവസായിക രംഗത്തെ ലൈവ് പ്രൊജക്റ്റുകളിൽ (Live Projects) പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് ഇവിടെ അവസരം ലഭിക്കുന്നുണ്ട്. ഇത് സോഫ്റ്റ്‌വെയർ കമ്പനികൾ ആവശ്യപ്പെടുന്ന കോഡിംഗ് സ്കില്ലും പ്രൊഫഷണലിസവും വളർത്താനും, പഠനം പൂർത്തിയാക്കുമ്പോഴേക്കും മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കാനും സഹായിക്കുന്നു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സുവർണ്ണ ശോഭയോടെ തലയുയർത്തി നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് കേവലം പാഠ്യവിഷയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, നൂതന ഗവേഷണങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകി മുൻപോട്ട് കുതിക്കുകയാണ് . ആയിരക്കണക്കിന് പ്രഗത്ഭരായ പ്രൊഫഷണലുകളെ സമൂഹത്തിന് സമ്മാനിച്ച ഈ ഉന്നത സാങ്കേതിക വിദ്യാഭ്യാസകേന്ദ്രം, കാലത്തിന്റെ മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച് അതിവേഗം പ്രയാണം തുടരുകയാണ്.
കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ യാത്ര ഒരു ചരിത്രത്തിന്റെ അവസാനമല്ല; പുതിയ ചരിത്രങ്ങൾ പിറവിയെടുക്കുന്ന തുടക്കമാണ് — പാലാ സെന്റ് ജോസഫ്സ് കോളേജ്, പാരമ്പര്യത്തിന്റെ കരുത്തിൽ ഭാവിയെ നിർമ്മിച്ചുകൊണ്ട് ഇനിയും മുന്നോട്ട്!
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഓട്ടോണമസിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 24-ന് തുടക്കം
സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും. ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
കേരളം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ രജതജൂബിലി ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ മെത്രാനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരളം ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യും.
സ്ഥാപക രക്ഷാധികാരിയും പാലാ രൂപതാ ബിഷപ്പ് എമെരിറ്റസുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ എം.എൽ.എ ശ്രീ. മാണി സി കാപ്പൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
ചടങ്ങിന് കോളേജ് ചെയർമാൻ വെരി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ സ്വാഗതവും, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ കൃതജ്ഞതയും രേഖപ്പെടുത്തും. കോളേജിന്റെ മുൻകാല ചെയർമാൻമാർ, പ്രിൻസിപ്പൽമാർ, ബഹു. വൈദികർ, സിസ്റ്റർമാർ, രാഷ്ട്രീയരംഗത്തെ പ്രമുഖർ, അക്കാദമിക വിദഗ്ധന്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരിക്കും. എല്ലാവരുടെയും സാന്നിധ്യം ഈ ആഘോഷത്തെ കൂടുതൽ അവിസ്മരണീയമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത് , പ്രിൻസിപ്പൽ പ്രൊഫ ഡോ വി പി ദേവസ്യ, ജൂബിലി പ്രോഗ്രാം ജനറൽ കോർഡിനേറ്റർ ഡോ ജോബി പി പി, മീഡിയ & പബ്ലിസിറ്റി കോർഡിനേറ്റർ ഡോ ജിനു ആൻ ജോർജ്, കോളേജ് പി ആർ ഓ ഡോ നേവി ജോർജ് എന്നിവർ പങ്കെടുത്തു.
70 12 23 03 34




0 Comments