ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ



ആലുവ  ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിൽ മുഖ്യപ്രതിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.  

 തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാനെയാണ് (24) അന്വേഷണ സംഘം പിടികൂടിയത്.  

 സംഭവം നടന്നതിനു ശേഷം ഇയാൾ തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു. 


കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈക്കുണ്ടായ മുറിവ് ശരിയായ വിധത്തിൽ കെട്ടിയില്ലെന്ന് ആരോപിച്ച് പ്രതികൾ രണ്ടുപേരും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിക്കുകയായിരുന്നു.  


 കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments