കാലിത്തീറ്റ വില കുതിച്ചുയരുന്നു ..... ക്ഷീരകര്‍ഷകർ കടുത്ത പ്രതിസന്ധിയിൽ

  

സംസ്ഥാനത്ത് കാലിത്തീറ്റ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മുമ്പ് 1,350 രൂപയായിരുന്ന 50 കിലോ ചാക്കിന് നിലവില്‍ 1,650 രൂപയായി ഉയര്‍ന്നു. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 3 രൂപ മുതല്‍ 10 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. 
കാലിത്തീറ്റ നിര്‍മ്മാണത്തിന് ആവശ്യമായ ചോളം, സോയാബീന്‍, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. 


ഇ20 പെട്രോളിനായുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് ചോളവും സോയാബീനും വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കാലിത്തീറ്റ നിര്‍മ്മാണ മേഖലയില്‍ ഇവയുടെ ക്ഷാമം രൂക്ഷമായത്. 
നിലവില്‍ ഒരു ലിറ്റര്‍ പാലിന് 50 മുതല്‍ 52 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്നത്. 15 ലിറ്റര്‍ കറവയുള്ള ഒരു പശുവിന് ദിവസവും ഏകദേശം 6 കിലോ കാലിത്തീറ്റ നല്‍കേണ്ടതുണ്ട്. ഇതിനായി മാത്രം പ്രതിദിനം 180 രൂപയോളം ചെലവ് വരുന്നു. 15 ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ പ്രതിദിനം 750 മുതല്‍ 780 രൂപ വരെ ലഭിക്കുമെങ്കിലും, കാലിത്തീറ്റയുടെയും മറ്റ് പരിപാലനങ്ങളുടെയും ചെലവുകള്‍ കഴിച്ചാല്‍ കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments