തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ ക്ഷേത്ര മതില്‍ ചാടിക്കടന്ന് എത്തിയ മോഷ്ടാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുന്നത് കണ്ടാണ് അകത്ത് കയറിയത്.
വടിയും ചാക്കുമായി ക്ഷേത്രത്തിനുള്ളിലെ നമസ്‌കാര മണ്ഡപത്തില്‍ പതുങ്ങിക്കിടന്ന മോഷ്ടാവ് ഉറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ കയ്യിലുണ്ടായിരുന്ന വടി താഴെ വീണു. ഈ ശബ്ദം കേട്ട് സെക്യൂരിറ്റി ഉണർന്ന് ഭാരവാഹികളെയും പൊലീസിനെയും ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് രക്ഷപെടുകയായിരുന്നു.
താൻ കണ്ടെന്ന് മനസിലാക്കിയതോടെ മോഷ്ടാവ് ക്ഷേത്രമതില്‍ ചാടി സമീപത്തെ റെയില്‍വേ ട്രാക്ക് വഴി രക്ഷപെടുകയായി രുന്നെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴി. ക്ഷേത്രത്തിലേക്ക് കയറുന്നതും മതില്‍ചാടിക്കടക്കുന്നതിനിടയില്‍ നിലത്തു വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അധികൃതര്‍ പാറശാല പൊലീസില്‍ പരാതി നല്‍കിയോതോടെ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി.
പാറശാലയിലും പരിസരങ്ങളിലും കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി ക്ഷേത്രമോഷണങ്ങളാണ് നടന്നത്. നെടുവാന്‍വിള, കൊല്ലയില്‍, ധനുവച്ചപുരം, പാറശാല, പരശുവയ്ക്കല്‍, പവതിയാന്‍വിള, കരുമാനൂര്‍ എന്നിവിടങ്ങളില്‍ ഇതിനോടകം ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കപ്പെട്ടിരുന്നു.
പലയിടത്തും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിന്‍റെതായ അവ്യക്തമായ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രമോഷണത്തിന് മുമ്പ് വീടുകളിലെ പമ്പടക്കം മോഷണം പോയിട്ടുണ്ട്. ഇതേ മോഷ്ടാവായിരിക്കാം ഇവിടെയുമെത്തിയ തെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണ മെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
70 12 23 03 34




0 Comments