ഗ്യാനേഷ്കുമാറിനെ നീക്കം ചെയ്യണം: ലോയേഴ്സ് യൂണിയൻ........ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ജില്ലാ പ്രസിഡന്റായി അഡ്വ. എസ് ഹരിയെയും സെക്രട്ടറിയായി അഡ്വ. വി ജയപ്രകാശിനെയും തിരഞ്ഞെടുത്തു.


ഗ്യാനേഷ്കുമാറിനെ നീക്കം ചെയ്യണം: ലോയേഴ്സ് യൂണിയൻ

 ജനാധിപത്യത്തെ അട്ടിമറിക്കാൻ ഗൂഢനീക്കം നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ (എഐഎൽയു)  ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. അട്ടിമറിക്ക് നിഗൂഢ നീക്കം നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ജനാധിപത്യ പ്രക്രിയയയ്ക്ക് അപമാനമാണ്. കൂട്ടായ ചർച്ചയിലൂടെ സുതാര്യമായി എടുക്കേണ്ട പല തീരുമാനങ്ങളും
 തികച്ചും ഏകാധിപത്യപരമായി ഗ്യാനേഷ് കുമാർ കൈക്കൊണ്ടതാണെന്ന് വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്- പ്രമേയത്തിൽ പറഞ്ഞു.


കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ (അഡ്വ. സി.എസ് അജയൻ നഗർ) ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. കെ ഗോപാലകൃഷ്ണ‌കുറുപ്പ്  ഉദ്ഘാടനം ചെയ്തു.  ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് ഹരി അധ്യക്ഷനായി. 

സമ്മേളനത്തിന് അഡ്വ. എസ് ഹരി പതാക ഉയർത്തി. അഡ്വ. സി കെ ജോസഫ് രക്തസാക്ഷി പ്രമേയവും അഡ്വ. സ്വാതി എസ് ശിവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. വി ജി വേണുഗോപാൽ സ്വാഗതം പറഞ്ഞു.


 ജില്ലാ സെക്രട്ടറി അഡ്വ. വി ജയപ്രകാശ്
പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് 
അഡ്വ. ഇ കെ നാരായണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഖിലേന്ത്യ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.  റാഫി രാജ്, അഡ്വ. പി ഷാനവാസ് എന്നിവർ സംസാരിച്ചു. 

അഡ്വ. എസ് ഹരി പ്രസിഡന്റ് അഡ്വ. വി ജയപ്രകാശ് സെക്രട്ടറി

 പാലാ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു)
ജില്ലാ പ്രസിഡന്റായി അഡ്വ. എസ് ഹരിയെയും സെക്രട്ടറിയായി അഡ്വ.  വി ജയപ്രകാശിനെയും പാലായിൽ ചേർന്ന ജില്ലാ സമ്മേളനം
തിരഞ്ഞെടുത്തു.


മറ്റ് ഭാരവാഹികൾ: അഡ്വ. വി ജി, വേണുഗോപാൽ, അഡ്വ. സിന്ധു മാത്യു, അഡ്വ. പോൾ കെ എബ്രഹാം, അഡ്വ. സി കെ ജോസഫ് (വൈസ് പ്രസിഡന്റുമാർ), അഡ്വ. ജോഷി ജേക്കബ്ബ്, അഡ്വ. സി കെ സുരേന്ദ്രൻ, അഡ്വ. കെ എസ് ഗോകുൽ, അഡ്വ. ബി ബിജോയ് (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ. മീര രാധാകൃഷ്ണൻ (ട്രഷറർ). 37 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments