മാലിന്യത്തില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് പാമ്പാടിയിലെ വിദ്യാര്‍ത്ഥികള്‍



മാലിന്യത്തില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് പാമ്പാടിയിലെ വിദ്യാര്‍ത്ഥികള്‍

 പാമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വച്ഛതാ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി പാമ്പാടി പ്രീയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന വേസ്റ്റ് ടു ആര്‍ട്ട് മത്സരവും, ചിത്രരചനാ മത്സരവും ശ്രദ്ധേയമായി. പാമ്പാടി പഞ്ചായത്തിലെ വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.


വേസ്റ്റ് ടു ആര്‍ട്ട് മത്സരവും ചിത്രരചനാ മത്സരവും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക് അധ്യക്ഷനായിരുന്നു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രഞ്ജു കെ രാജു സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ബിനോയ്കുമാര്‍ പി റ്റി നന്ദിയും പറഞ്ഞു.


ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് മെമ്പര്‍മാരായ ജസി സാബു,ഇ എ കുര്യാക്കോസ്,പ്രവീണ്‍ പ്രസാദ്,ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഹരികുമാര്‍ മറ്റക്കര,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജൂലി ജോസ്, ഹെല്‍ത്ത് ഇന്‍പെക്ടര്‍ അന്‍സണ്‍ ഷാന്‍ വി എന്‍,പ്രേരക് രാജേഷ്‌കുമാര്‍ കെ ആര്‍,


പഞ്ചായത്ത് ജീവനക്കാരായ റാം മോഹന്‍ ബി,ജയ്‌മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ശുചിത്വവാരാഘോഷത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments