കാലം ഓണപ്പൂ തന്നില്ല... വൈകി വിരിഞ്ഞ വസന്തത്തെ കാത്തുവെച്ച് ഷെൽഫി ജോസ്.



കാലം ഓണപ്പൂ തന്നില്ല... വൈകി വിരിഞ്ഞ വസന്തത്തെ കാത്തുവെച്ച് ഷെൽഫി ജോസ്.

മേലുകാവുമറ്റം:  ഇനി രണ്ടര മാസക്കാലം ഇവിടെയുണ്ടാകും വൈകി വിരിഞ്ഞ ചെണ്ടുമല്ലി പൂവസന്തം... മേലുകാവ് മറ്റം  വടക്കേമുളഞ്ഞനാൽ  ഷെൽഫി ജോസിന്റെ വീടിനു ചുറ്റം നിറഞ്ഞു പൂത്ത  വലിയ പൂക്കളം പോലെ ചെണ്ടുമല്ലിത്തോട്ടം.


കോഴയിൽ ഉള്ള സർക്കാർ ഫാമിൽ നിന്നും  തിരുവോണത്തെ വരവേൽക്കാൻ രണ്ടര മാസം മുമ്പ് ആറ് രൂപ നിരക്കിൽ 400 ഓളം ചെണ്ടുമല്ലി തൈകൾ ആണ് വാങ്ങി  നട്ടു പരിപാലിച്ചത്.
ഓരോ ദിവസവും ഓരോ ചെടികളെ നോക്കി പരിപാലിക്കുകയും ആറ് തവണ വളപ്രയോഗം നടത്തുകയും ചെയ്താണ് ഇവയെ വളർത്തി വലുതാക്കാൻ ശ്രമിച്ചത്.



ചെടിയുടെ ഉയരം ക്രമാതീതമായി ഉയരാതിരിക്കുവാൻ മുളകൾ മുറിക്കുകയും ചെയ്തു പോന്നു.

 ഓണം എത്തുമ്പോൾ വീടിനു ചുറ്റും നട്ടിരിക്കുന്ന പൂക്കൾ വിരിഞ്ഞ് ഒരു വലിയ പൂക്കളത്തിന്റെ പ്രതീതി ഉണ്ടാകും  എന്ന് പ്രതീക്ഷയിലായിരുന്നു ഈ പരിപാലനം. 

എന്നാൽ ഓണത്തിന് മുമ്പ് അപ്രതീക്ഷിതമായി എത്തിയ പേമാരിയും താപ വ്യത്യാസവും, ചെണ്ടുമല്ലി തൈകളുടെ വളർച്ചയെ 20 ദിവസത്തിൽ അധികം പിന്നോട്ടാക്കി.


അതുകൊണ്ടുതന്നെ ഓണത്തോട് അനുബന്ധിച്ച് ഓണപ്പൂക്കൾ കാര്യമായി വിരിഞ്ഞില്ല. കേരളത്തിൽ പലയിടത്തും ചെണ്ടുമല്ലി കർഷകർക്ക് ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്.
വിൽപ്പന ആവശ്യത്തിനല്ലാതെ ഇവ  നട്ടു പരിപാലിച്ചതിനാൽ, പൂക്കൾ വൈകി വിരിഞ്ഞതിൽ വിഷമമില്ലെന്നും രണ്ടുമാസക്കാലം വിരിഞ്ഞുനിൽക്കുന്ന പൂക്കൾ കാണുവാനും ഫോട്ടോ എടുക്കുവാനും പൊതുജനങ്ങൾക്ക് അവസരം നൽകിയിരിയ്ക്കുകയുമാണ് ഷെൽഫി ജോസും ഒപ്പം എന്തിനും പിന്തുണയേകുന്ന ഭാര്യ സിജിയും.

അതേ സമയം, ഇതേ അവസ്ഥ വന്ന,ഓണക്കാലത്ത് വിൽക്കുവാനായി ഒരു ജീവിത മാർഗമായി ചെണ്ടുമല്ലി കൃഷി ചെയ്ത കർഷകർക്ക് സർക്കാർ സഹായം  നൽകുകയും നാട്ടുകാർ ഇത്തരം പൂക്കൾ വാങ്ങുകയും ചെയ്തുകൊണ്ട് ഇവർക്ക് പ്രോത്സാഹനം നൽകണമെന്നും ഷെൽഫി ജോസ് അഭിപ്രായപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments