സമ്മിശ്ര, ബഹുവിള കൃഷിയിൽ ഏർപ്പെടുന്നവരും ജൈവവൈവിധ്യം സംരക്ഷിക്കുന്നവരുമായ കർഷകരുടെ വിവരശേഖരണവും ബോധവൽക്കരണ പരിപാടിയും ഭൂമിക സെൻ്ററിൽ നടന്നു



സമ്മിശ്ര, ബഹുവിള കൃഷിയിൽ ഏർപ്പെടുന്നവരും ജൈവവൈവിധ്യം സംരക്ഷിക്കുന്നവരുമായ കർഷകരുടെ വിവരശേഖരണവും ബോധവൽക്കരണ പരിപാടിയും ഭൂമിക സെൻ്ററിൽ നടന്നു. 


കുമരകം പ്രദേശീക കർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ 'കൺസർവേഷൻ ഓഫ് അഗ്രോ - ബയോ ഡൈവേഴ്സിറ്റി 2026 -27' പദ്ധതിയുടെ ഭാഗമായി നടത്തിയ ക്ലാസ്സിന് ഡോ. സ്മിതാ ബേബി നേതൃത്വം നൽകി.


 പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തംഗം മണിക്കുട്ടി പി.എൻ. പരിപാടി ഉത്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കരയിലെ ഭൂമിക നേറ്റീവ് വിൻഡോയുടെ മൂന്നാമത് വാർഷികവും ഇതോടൊപ്പം നടന്നു. 



ഭൂമിക പ്രസിഡൻ്റ് കെ. ഇ. ക്ലമൻ്റ് അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ വി.സി., എബി ഇമ്മാനുവൽ, ജോജോ തോമസ്, ഷെറിൻ മരിയ മാത്യു എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments