തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ മുൻ പോലീസുകാരൻ അറസ്റ്റിൽ.


 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശിയായ വി.എം. വിപിൻ കുമാറാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. 


ദർശനത്തിനായി എത്തിയ ഭക്തൻ ക്ഷേത്രത്തിന് സമീപത്തെ റാക്കിൽ സൂക്ഷിക്കാൻ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ കവർന്നത്. ഏകദേശം 27,000 രൂപ വിലവരുന്ന ഫോണാണ് മോഷ്ടിക്കപ്പെട്ടത്. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. 


നേരത്തെ പോലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന വിപിൻ കുമാർ സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വീണ്ടും മോഷണക്കുറ്റത്തിന് പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments