“YES TO SPORTS – NO TO DRUGS” സന്ദേശവുമായി കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.


“YES TO SPORTS – NO TO DRUGS” സന്ദേശവുമായി കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
 
കേരള പോലീസിന്റെ 47-ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റ് 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണവും മാരത്തോൺ റാലിയും “YES TO SPORTS – NO TO DRUGS” എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ്  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.



കേരള പോലീസിന്റെ ‘ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ സന്ദേശം ശക്തമാക്കുന്നതിന്റെ ഭാഗമായി 
യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കുക, എന്ന ലക്ഷ്യത്തോടെ  സെപ്റ്റംബർ 4,5  തീയതികളിൽ കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ച് കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടീം ഉൾപ്പെടെ ആറോളം ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കും.

ഇന്ന് (04-9-26) ഉച്ചയ്ക്ക് 2 30 ന് ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ ബഹുമാനപ്പെട്ട കോട്ടയം മുനിസിപ്പൽ ചെയർമാൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കുന്നു പ്രസ്തുത പരിപാടിയിലേക്ക് മുഴുവൻ മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments