പ്രവിത്താനം ഫൊറോന പള്ളിയില്‍ ദര്‍ശന തിരുനാള്‍ 13 മുതല്‍


പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തിനോസിന്റെയും വിശുദ്ധ മിഖായേല്‍ മാലാഖയുടെയും ദര്‍ശന തിരുനാള്‍ നവംബര്‍ 13 മുതല്‍ 16 വരെ തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി റവ. ഫാ. ജോര്‍ജ്ജ് വേളൂപ്പറമ്പില്‍ അറിയിച്ചു.

തിരുനാളിന്റെ ഒരുക്കമായി 4 മുതല്‍ മുതല്‍ 12 വരെ തീയതികളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വി. മിഖായേല്‍ മാലാഖയുടെ നൊവേനയും നടത്തും.

13-ാം തീയതി വൈകിട്ട് 4.30ന് തിരുനാളിന് കൊടിയേറും. ഫാ. ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 7ന് നാടകം.

14-ാം തീയതി രാവിലെ 6.30ന് വി. കുര്‍ബാന, വൈകിട്ട് 5.15 ന് തിരുഹൃദയ ടൗണ്‍ കപ്പേളയില്‍ നിന്നും പ്രദക്ഷിണം, 7 ന് പള്ളിക്കുചുറ്റി പ്രദക്ഷിണം

15-നാണ് പ്രധാന തിരുനാള്‍. 9 ന് തിരുനാള്‍ റാസ കുര്‍ബാന ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സന്ദേശം നല്‍കും. 12 ന് പള്ളിക്ക് ചുറ്റി പ്രദക്ഷിണം, വൈകിട്ട് 5 ന് വി. കുര്‍ബാന, 7 ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments