ചങ്ങനാശേരി-വേളാങ്കണ്ണി ബസ് 15 മുതല്‍ വീണ്ടും കുറവിലങ്ങാട് വഴി സര്‍വീസ് ആരംഭിക്കും.




 ചങ്ങനാശേരി-വേളാങ്കണ്ണി ബസ് 15 മുതല്‍ വീണ്ടും കുറവിലങ്ങാട് വഴി സര്‍വീസ് ആരംഭിക്കും. 

രണ്ടുവര്‍ഷമായി ഈ ബസ് സര്‍വീസ് പാലാ-തൊടുപുഴ-മൂവാറ്റുപുഴവഴിയാണ് സര്‍വീസ് നടത്തിയിരുന്നത്.


റൂട്ടുമാറ്റിയതുമൂലം ബസ് കൂടുതല്‍ കിലോമീറ്റര്‍ ഓടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വരുമാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസ് വീണ്ടും കോട്ടയം-കുറവിലങ്ങാട്-കൂത്താട്ടുകുളം വഴിയാക്കിയത്.


ചങ്ങനാശേരിയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുറപ്പെടുന്ന ബസ് 3.16ന് കുറവിലങ്ങാട്ട് എത്തും. തുടര്‍ന്ന് പാലക്കാട്, പഴനി, ട്രിച്ചി, തഞ്ചാവൂര്‍വഴി പിറ്റേന്നു പുലര്‍ച്ചെ വേളാങ്കണ്ണിയില്‍ എത്തിച്ചേരും. അന്നുതന്നെ ഉച്ചകഴിഞ്ഞ് 2.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 5.30ന് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിച്ചേരും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments