പപ്പടമുണ്ടാക്കി വിൽക്കുന്ന സാധാരണക്കാരിയായ ഓമന ചേച്ചിയോട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുള്ള ആത്മബന്ധം ഈ നിമിഷം വരെയും പലർക്കും അജ്ഞാതമായിരുന്നു ...ആരു മറിഞ്ഞില്ലെങ്കിലും പാലായിലും അരുവിത്തുറ പള്ളിയിലും സുരേഷ് ഗോപി എത്തുന്ന വേളകളിൽ സാധിക്കുമ്പോഴെല്ലാം ഓമന ചേച്ചിയെ നേരിൽ കാണാറുണ്ടായിരുന്നു ...ഇന്നും അവർ തമ്മിൽ കണ്ടു
സ്വന്തം ലേഖകൻ
പാലാ ഭരണങ്ങാനം കീഴമ്പാറ സ്വദേശിനിയായ ഓമന ചേച്ചിയുമായി
ഈ അപൂർവ്വ ബന്ധം തുടങ്ങുന്നത് വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ടയ്ക്കടുത്ത് സുരേഷ് ഗോപിയുടെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ്.
സുരേഷ് ഗോപി തങ്ങിയ ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തോടൊപ്പം ഉണ്ടായിരുന്ന പപ്പടത്തിന്റെ സ്വാദ് നന്നേ ബോധിച്ച സൂപ്പർ താരം ആ പപ്പടമുണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുകയും ഓമന ചേച്ചിയാണെന്നറിഞ്ഞ സുരേഷ് ഗോപി നമ്പർ സംഘടിപ്പിച്ചു വിളിക്കുകയും സംസാരിക്കുകയും ചെയ്തു..പിന്നീട് അതൊരു സ്ഥിര ബന്ധമായി...ഇടയ്ക്കൊക്കെ ആവശ്യപ്രകാരം സുരേഷ് ഗോപിക്ക് പപ്പടം ഉണ്ടാക്കി നൽകിയിരുന്നു.
കോവിഡ് സമയത്തടക്കം നിരവധി ഘട്ടങ്ങളിൽ സുരേഷ് ഗോപി സഹായിച്ചിരുന്നതായി ഓമന ചേച്ചി പറയുന്നു...സുരേഷ് ഗോപിക്ക് നേരിട്ട് വിളിക്കാൻ സാധിക്കാതിരുന്ന ചിലവേളകളിലും അദ്ദേഹത്തിൻ്റെ സുഹൃത്ത് പാലാ മുനിസിപ്പൽ കൗൺസിലർ ബിജു പുളിക്കകണ്ടം വഴി വിശേഷങ്ങൾ അറിഞ്ഞിരുന്നു ...
എന്നാൽ കേന്ദ്രമന്ത്രിയുടെ തിരക്കിൽ കുറച്ചുനാളുകളായി തുടർച്ചയായ അന്വേഷണം ഉണ്ടായിരുന്നില്ല.
അതിനിടെ ഓമന ചേച്ചിയുടെ ഭർത്താവ് മോഹനൻ മരിക്കുകയും കൈത്തൊഴിൽ എന്ന നിലയിൽ പപ്പട നിർമ്മാണം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയാവുകയും ചെയ്തതോടെ പാലായിൽ ഒരു വീട്ടിൽ അവർ ജോലി ചെയ്യാനാരംഭിച്ചു.
തൻ്റെ ബുദ്ധിമുട്ടുകൾ സുരേഷ് ഗോപിയോട് നേരിട്ട് വിളിച്ച് പറയാൻ ഓമന ചേച്ചിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ തയ്യാറാവാതിരുന്ന അവർ വീട്ടുജോലിയുമായി കുടുംബം പുലർത്തവേ ഇന്ന് പാലായിൽ എത്തിയ സുരേഷ് ഗോപി ഓമന ചേച്ചിയെ വീണ്ടും വിളിച്ചു .
പപ്പടം നിർമ്മാണം നിർത്തിയതും വീട്ടുജോലിക്ക് പോകാൻ തുടങ്ങിയതും തന്നെ അറിയിക്കാതിരുന്നതിന് ഓമന ചേച്ചിയെ സ്നേഹപൂർവ്വം പരിഭവം പറഞ്ഞ കേന്ദ്രമന്ത്രി തന്നോടൊപ്പം ദില്ലിക്ക് പോരാൻ അവരെ നിർബന്ധിച്ചു.
ഓമന ചേച്ചി വീട്ടിൽ ഉണ്ടെങ്കിൽ നല്ല നാടൻ പാലാ സ്റ്റൈൽ മീൻ കറി കഴിക്കാമല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ രസകരമായ പരാമർശം . എന്നാൽ തന്റെ കുടുംബ സാഹചര്യങ്ങളിൽ നാടുവിട്ടു നിൽക്കാൻ വയ്യാത്തതിനാൽ ഓമന ചേച്ചിക്ക് ആ ക്ഷണം നിരസിക്കേണ്ടിവന്നു. എന്നാൽ പൂർണ്ണമായും അങ്ങ് നിരസിച്ചു എന്ന് പറയാനും വയ്യ..സാഹചര്യം ഒത്തു വന്നാൽ ഒരുപക്ഷേ അതും സംഭവിച്ചേക്കും ..
സുരേഷ് ഗോപി സാറിനെ കുറിച്ച് തനിക്ക് എത്ര പറഞ്ഞാലും മതിയാകില്ലെന്നും ഇത്ര വലിയ സിനിമാതാരവും കേന്ദ്രമന്ത്രിയുമൊക്കെയായിട്ടും ആ തിരക്കിലും തന്നോടുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്നതിന് എന്ത് പേരിട്ടാണ് വിളിക്കുക എന്നാണ് ഓമന ചേച്ചി ചോദിക്കുന്നത്!!!
70 12 23 03 34





0 Comments