‘നിത്യശുദ്ധമുക്ത മഹാത്മനായ ഗുരുദേവന്‍’ എന്ന കൃതി അമേരിക്കയിലെ ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ഹാളില്‍ പ്രകാശനം ചെയ്തു

 

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ വിശിഷ്ട രചനകളെയും കേരളീയ നവോത്ഥാന പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തി ഗ്രന്ഥകാരനും പ്രഭാഷകനുമായ പ്രൊഫ. വി.എസ് റെജി രചിച്ച ‘നിത്യശുദ്ധമുക്ത മഹാത്മനായ ഗുരുദേവന്‍’ എന്ന കൃതി അമേരിക്കയിലെ ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ഹാളില്‍ പ്രകാശനം ചെയ്തു.


 26 ലേഖനങ്ങളുടെ സമാഹാരമായ പഠനഗ്രന്ഥം തൃശൂര്‍ പുസ്തകപ്പുരയാണ് പ്രസാധനം ചെയ്തിട്ടുള്ളത്. ഫിലാഡല്‍ഫിയ എസ്എന്‍എ ഹാളില്‍ നടന്ന ചടങ്ങില്‍, ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി പ്രസന്ന സദാനന്ദന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധരന് പുസ്തകത്തിന്റെ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.


 ട്രസ്റ്റ് പ്രസിഡന്റ് ലേഖാ കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അനുരേഖ രാജീവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗുരുദേവദര്‍ശനത്തിന്റെ മാനവികവും ആത്മീയവുമായ തലങ്ങള്‍ക്ക് പ്രസക്തിയും സ്വീകാര്യതയും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ക്ക് വലിയ മൂല്യമുണ്ടെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ശ്രീനിവാസന്‍ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.


 യുദ്ധവെറിയും വംശീയ അസഹിഷ്ണുതയും കൊണ്ട് അസ്വസ്ഥത നിറഞ്ഞ ഇന്നത്തെ ലോക സാഹചര്യത്തില്‍, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പാതയിലേക്ക് മനുഷ്യനെ നയിക്കാന്‍ ഗുരുദേവദര്‍ശനത്തിന് കഴിയുമെന്നും,


 പ്രവാസലോകത്ത് അത് പ്രചരിപ്പിക്കാനും പുതുതലമുറയെ പ്രാപ്തരാക്കാനും ഈ ഗ്രന്ഥം വഴിയൊരുക്കുമെന്നും ശ്രീനിവാസന്‍ ശ്രീധരന്‍ പറഞ്ഞു. കുവൈറ്റിലെ ശ്രീനാരായണ പ്രസ്ഥാനമായ ‘സാരഥി’യിലും യുകെയിലെ ശിവഗിരി ആശ്രമത്തിലും ‘നിത്യശുദ്ധമുക്ത മഹാത്മനായ ഗുരുദേവന്‍’ ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments