സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്


സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്

 നെല്ലിയാനിയിൽ പണി പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം റെവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ നിർവഹിക്കും. 16 ന് വൈകിട്ട് 4.30 ന് സിവിൽ സ്റ്റേഷനിൽ നടക്കുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 


ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വിശിഷ്ഠാതിഥിയായി പങ്കെടുക്കും. എം.പിമാരായ ഫ്രാൻസിസ് ജോർജ് , ജോസ് കെ മാണി എന്നിവർ മുഖ്യാതിഥികളായിരിക്കും. 


ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ളാക്കൂട്ടം, പാലാ നഗരസഭ ചെയർ പേഴ്സൺ മായ രാഹുൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ഉൾപ്പെടെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ ആശംസകളർപ്പിക്കും. 

സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം വിജയിപ്പിക്കാൻ മുനിസിപ്പൽ ഭരണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഉൾപ്പെടെ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് എം.എൽ.എയുടെ ഓഫീസിൽ നിന്നും അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments