നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം ....19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു ....മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടി

 

എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം.


 ബാർ ഉടമകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു എക്സൈസ് കമ്മീഷണർക്കും എറണാകുളം എക്സൈസ് ജോയിൻ്റ് കമ്മീഷണർക്കും നിർദേശം നൽകി. 19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.


 ഇതിനെത്തുടർന്നാണ് നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.  ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. 


ഇജാസ്, ഗോപിക, ദേവിക എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.


 അമിതവേഗതയിൽ വന്ന മിനികൂപ്പർ കാർ ഇവരുടെ വാഹനത്തിന് പിറകിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും തൽക്ഷണം മരിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.

Post a Comment

0 Comments