പാലാനഗരസഭയിൽ 24 -ാം വാർഡിൽ കൊട്ടാരമറ്റത്ത് സ്ഥിതി ചെയ്യുന്ന സിപിഎം ഓഫീസിന്റെ നികുതി കുടിശികയായ 31 ലക്ഷം രൂപയിലധികം അടച്ചു തീർക്കണമെന്ന് ആവശ്യവുമായി പാലാ നഗരസഭ യുഡിഎഫ് കൗൺസിലർമാർ . ഇത് സംബന്ധിച്ച് നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയ്ക്കും കത്ത് നൽകി. പാലാ നഗരസഭ യുഡിഎഫ് പാർലമെൻററി പാർട്ടി .



പാലാനഗരസഭയിൽ  24 -ാം വാർഡിൽ കൊട്ടാരമറ്റത്ത് സ്ഥിതി ചെയ്യുന്ന സിപിഎം ഓഫീസിന്റെ  നികുതി കുടിശികയായ 31 ലക്ഷം രൂപയിലധികം അടച്ചു തീർക്കണമെന്ന് ആവശ്യവുമായി പാലാ നഗരസഭ യുഡിഎഫ് കൗൺസിലർമാർ . ഇത് സംബന്ധിച്ച്  നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയ്ക്കും കത്ത് നൽകി.പാലാ നഗരസഭ യുഡിഎഫ് പാർലമെൻററി പാർട്ടി . 

കഴിഞ്ഞ 13 വർഷക്കാലമായി നിയമപരമായി ക്രമപ്പെടുത്തുകയോ, നികുതി കുടിശ്ശികയായ Rs.31,13,686/ (മുപ്പത്തിയൊന്നു ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റി എൺപത്തിയാറ് രൂപ) നഗരസഭയിൽ അടയ്ക്കുകയോ ചെയ്തിട്ടില്ല. കൂടാതെ കെട്ടിടം നിയമാനുസൃതമാക്കുന്നതിന് വേണ്ട നിയമ നടപടികളോ അല്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നിയമനടപടികളോ, കുടിശ്ശിക അടയ്ക്കാത്തതിനാൽ റവന്യൂ റിക്കവറി നടപടികളോ നഗരസഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല എന്നും പരാതിയിൽ പറയുന്ന യുഡിഎഫ് ഇത് നഗരസഭയുടെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വൈസ് ചെയർ പേഴ്സണുമായ ബിജു മാത്യൂസിന്റെ വാർഡിൽ ആണെന്നും ചൂണ്ടിക്കാട്ടി.ഇത് ചർച്ച ചെയ്യുന്നതിനായി 19 -ാം തീയതി  പ്രത്യേക കൗൺസിൽ യോഗം വിളിക്കണം എന്നും യു.ഡി എഫ് കൗൺസിലർമാർ   ആവശ്യപ്പെട്ടു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments