പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന വരുടെ അവകാശ സംരക്ഷണത്തിനായി ജനകീയ യാത്ര വേദി എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.


പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന വരുടെ അവകാശ സംരക്ഷണത്തിനായി ജനകീയ യാത്ര വേദി എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. 

 മനാസ് കോംപ്ലക്സിൽ ചേർന്ന യോഗമാണ് സംഘടനയ്ക്ക് രൂപം നൽകിയത്.  

സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് സംഘടന രജിസ്റ്റർ ചെയ്യുന്നതിനും പഞ്ചായത്തുകൾ തോറും യൂണിറ്റുകൾ രൂപീകരിക്കുന്നതിനും  തീരുമാനിച്ചു.


  കെഎസ്ആർടിസി യാത്ര സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതുതായി 2 ബസ്സുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ  അനുവദിച്ച, മാണിസി കാപ്പൻ എംഎൽഎയെ യോഗം അഭിനന്ദിച്ചു.


 ശാരീരിക മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കും 70 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കും യാത്ര സൗജന്യമാക്കണം എന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.


  എല്ലാ ജംഗ്ഷനുകളിലും ദിശാ ബോർഡുകൾ സ്ഥാപിക്കുക, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുക, ബസ്സുകളുടെ സമയ വിവരങ്ങൾ പ്രദർശിപ്പിക്കുക, സമയ ക്ലിപ്തത ഉറപ്പാക്കുക, ബസുകളിലും സ്റ്റോപ്പുകളിലും പൊതുസ്ഥലങ്ങളിലും പ്രധാന ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കുക, യാത്രക്കാർക്ക് ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. 


ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും  janakeeyayathra@gmail.com എന്ന മെയിൽ ഐഡി വഴി അറിയിക്കാവുന്നതാണ്. 

ജനകീയ യാത്ര വേദി പാലായിൽ ചേർന്ന പ്രഥമ യോഗത്തിൽ തങ്കച്ചൻ മുളകുന്നം മുഖ്യരക്ഷാധികാരി ആയും, എംപി കൃഷ്ണൻ നായർ, ജിമ്മി ജോസഫ് താഴത്തെൽ,,  വിനോദ് വേരനാനി,


 മാത്യുസ് പെരുമനങ്ങാട്ട്, എന്നിവരെ രക്ഷാധികാരികളായും, ജീനസ് നാഥ് പ്രസിഡന്റ്, ജ്യോതിലക്ഷ്മി എസ് ജനറൽ സെക്രട്ടറി, താഹ അടുക്കം വൈസ് പ്രസിഡന്റ്, ഉണ്ണി മുട്ടം ജോ. സെക്രട്ടറി, ടോം നല്ലനിരപ്പ് ട്രഷറർ, രജനി സുനിൽ, ഷൈല ബാലു, സണ്ണി പൈക, സിബി അഴകൻ പറമ്പിൽ, മിനി തങ്കച്ചൻ, ജീമോൻ മേലുകാവ്, റോയ് നാടുകാണി എന്നിവരെ കമ്മറ്റി അംഗങ്ങളായും യോഗം ഐകണ്ഠേന  തിരഞ്ഞെടുത്തു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments