കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്. 2 പേരുടെ നില ഗുരുതരം.
കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.
ഇതിൽ 2 സ്ത്രീകൾക്ക് ഗുരുതര പരിക്കാണ്.
ഇന്ന് വൈകിട്ട് 7 മണിയോടെ ആണ് സംഭവം.
കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നിന്നും നഗരം ചുറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്.
അമിത വേഗവും മഴയുമാണ് അപകട കാരണം എന്ന് കരുതുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്ക്
അപകടത്തെ തുടർന്ന് അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണിപ്പോൾ.
70 12 23 03 34





0 Comments