മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് മരിച്ചു
മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാഞ്ചിയാർ പള്ളിക്കവല പുത്തൻപുരയ്ക്കൽ പരേതനായ സണ്ണി ജോസഫിന്റെ ഭാര്യ മോളിയമ്മ സണ്ണി (74) മരിച്ചു. സെപ്തംബർ 13ന് പുലർച്ചെ വീട്ടിലായിരുന്നു സംഭവം. മെഴുകുതിരിയുമായി വീടിനു പുറത്തേക്ക് ഇറങ്ങുന്നതിനിടെ വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണമടഞ്ഞു. സംസ്‌കാരം ഇന്ന് ( ഒക്ടോബർ-4, ഞായർ ) വൈകുന്നേരം 4.30ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. പരേത വെള്ളയാംകുടി പാബ്ലാനിയിൽ കുടുംബാംഗമാണ് . മക്കൾ: ബ്ലെസി, ബിനീഷ്. മരുമക്കൾ: മരിയാപുരം പ്ലാത്തോട്ടത്തിൽ സോജൻ, വെള്ളാരംകുന്ന് നടൂപ്പറമ്പിൽ സൗമ്യ
70 12 23 03 34





0 Comments