ഏറ്റുമാനൂരിൽ നിർമ്മാണത്തിലിരുന്ന് വീട്ടിൽ നിന്നും 90,000 രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ



ഏറ്റുമാനൂരിൽ നിർമ്മാണത്തിലിരുന്ന് വീട്ടിൽ നിന്നും  90,000 രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
 
  ഏറ്റുമാനൂർ ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിൽ വീട്ടിൽനിന്ന് ഏകദേശം 90,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. അജയ് രാജു (Ajay Raju) AGE 24, S/O  രാജു P K, സത്യാലയം HOUSE, പുന്നത്തുറ കവല , ഏറ്റുമാനൂർ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


 സജിതോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിൽ നിർമ്മാണത്തിലിരുന്ന  വീട്ടിൽനിന്നാണ് ഇലക്ട്രിക് വയറുകൾ മോഷണം പോയത്. 2026 ഒക്ടോബർ 22-ന് വൈകിട്ട് ഏഴ് മണിക്കും ഒക്ടോബർ 23-ന് രാവിലെ 8.45 മണിക്കും ഇടയിലായിരുന്നു മോഷണം.


 സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രശോഭ് കെ. കെ.യുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ. ബിനു വി. എൽ., സി.പി.ഒമാരായ അജിത്, സനീഷ്, അനിൽ, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


 മരങ്ങാട്ടുപള്ളി കടുത്തുരുത്തി കുറവലങ്ങാട് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments