മലയാളത്തിന്റെ അഭിനയകുലപതി മധുവിന് 94-ാം പിറന്നാൾ ആശംസകൾ; മധുവിനെ സന്ദർശിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും
മലയാളത്തിൻ്റെ പ്രിയനടൻ മധു വിൻ്റെ ജന്മദിനം സെപ്റ്റംബർ 23 ആയിരുന്നു.
മലയാളം കലണ്ടർ പ്രകാരമുള്ള 94-ാം പിറന്നാൾ ദിനമായ ഇന്ന് (ഒക്ടോബർ 12 തിങ്കൾ ) ഹൃദയം നിറഞ്ഞ ആശംസകളുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും തിരുവനന്തപുരം ഗൗരീശപട്ടത്തെ "ഉമ" വീട്ടിലെത്തി.
സുരേഷ് ഗോപിയുടെ വകയായിരുന്നു പിറന്നാൾ സദ്യ.ചടങ്ങിനിടയിൽ, മധുവിന്റെ അടുത്ത ബന്ധുവും പ്രശസ്ത സിനിമാ കലാസംവിധായകനുമായ പ്രേമചന്ദ്രൻ വലിയ ക്യാൻവാസിൽ വരച്ച മധുവിന്റെ മനോഹരമായ ഛായാചിത്രത്തിൻ്റെ സമർപ്പണവും സുരേഷ് ഗോപി നിർവഹിച്ചു.
സിനിമാരംഗത്ത് സുരേഷ് ഗോപി ഏറ്റവും ബഹുമാനിക്കുന്ന രണ്ടു വ്യക്തികളിൽ ഒരാളാണ് മധു (മറ്റൊരാൾ സംവിധായകൻ ജോഷിയാണ്). പിറന്നാൾ ദിനത്തിൽ തനിക്കേറ്റം അടുപ്പമുള്ള സുരേഷ് ഗോപിയുടെയും രാധികയുടെയും സാന്നിധ്യം മധുവിന് ഏറെ സന്തോഷം പകരുന്നതായി.
ചടങ്ങിൽ പ്രശസ്ത നിർമ്മാതാവും സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ എം. രഞ്ജിത്ത്, നിർമ്മാതാക്കളായ ഭാവചിത്ര ജയകുമാർ , കല്ലിയൂർ ശശി , ആർട്ട് ഡയറക്ടർ പ്രേമചന്ദ്രൻ, മധുവിൻ്റെ മകൾ ഉമ, അനന്തിരവൻ കൃഷ്‌ണകുമാർ അടക്കമുള്ള അടുത്ത ബന്ധുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാലാ നഗരസഭ കൗൺസിലർ ബിജു പുളിക്കകണ്ടത്തിന്റെ കുറിപ്പ്:
"സിനിമാരംഗത്ത് എൻ്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രേമചന്ദ്രൻ. സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' സിനിമയുടെ ആർട്ട് ഡയറക്ടറായിരുന്നു അദ്ദേഹം. അക്കാലത്ത് തുടങ്ങിയതാണ് ആ സൗഹൃദം.
പ്രേമൻ താത്പര്യം പ്രകടിപ്പിച്ചപ്രകാരമാണ് അദ്ദേഹം വരച്ച ചിത്രം പിറന്നാൾ ദിനത്തിൽ മധുസാറിന്റെ വീട്ടിലെത്തി സമർപ്പിക്കുന്ന പരിപാടി സുരേഷ് ഗോപിയുമായി സംസാരിച്ച് ചടങ്ങ് ഒരുക്കിയത്.
പാലായിൽ ചില അത്യാവശ്യ പരിപാടികൾ ഉള്ളതിനാൽ എനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ സാധിച്ചില്ല. എങ്കിലും, പ്രേമചന്ദ്രനുമൊത്ത് വർഷങ്ങൾക്കു മുമ്പ് 'ഉമ' വീട്ടിലെത്തി മധുസാറിനെ കണ്ടത് ഇപ്പോഴും ഓർമ്മയിലുണ്ട്."
70 12 23 03 34
.jpeg)






0 Comments