വിനോദ സഞ്ചാരികൾക്ക് സൂര്യാസ്തമയം കാണാൻ അവസരമൊരുക്കുന്ന യാത്രകളുമായി ജല ഗതാഗത വകുപ്പ്. ഇതിൻ്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ -5) നടക്കും.
വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന വേഗ, സൗര , കുട്ടനാട് സഫാരി തുടങ്ങിയ ടൂറിസ്റ്റ് ബോട്ടുകളിൽ ദിനംപ്രതി വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചു വരികയാണ്. ഇത് കണക്കിലെടുത്താണ് പുതിയ സംരംഭം തുടങ്ങുന്നത്.
ഒക്ടോബർ അഞ്ചാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം അമ്പലപ്പുഴ എംഎൽഎ ജി സുധാകരനാണ് സൺസെറ്റ് ക്രൂയിസ് ടൂറിസ്റ്റ് ബോട്ട് ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് വിനോദസഞ്ചാരികൾക്കായി സൂര്യാസ്തമയം കാണാനായി പ്രത്യേകം ഇങ്ങനെ ഒരു സർവീസ് ആരംഭിക്കുന്നത്.
സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി ആരംഭിക്കുന്ന സൺസെറ്റ് ക്രൂയിസ് ടൂറിസ്റ്റ് സർവ്വീസിന് സ്രാങ്ക് അസോസിയേഷൻ എല്ലാവിധ പിന്തുണയും അറിയിച്ചു.
ഈ ആശയം കൊണ്ടുവന്ന ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ: അരുൺകുമാർ ഐ എ എസിനെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി , ട്രഷറർ മധുക്കുട്ടൻ എം സി , രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ തുടങ്ങിയവർ അഭിനന്ദിച്ചു.
70 12 23 03 34





0 Comments