കൈക്കരുത്തിന്റെ ദേശീയ വേദിയില്‍ കേരളാ പൊലീസിന് അഭിമാനമായി പാലാക്കാരന്‍ വിഷ്ണു മോഹന്‍




സുനില്‍ പാലാ

കൈക്കരുത്തിന്റെ ദേശീയ വേദിയില്‍ മികവ് തെളിയിച്ച് കേരളാ പൊലീസിന് അഭിമാനമായി പാലാ പയപ്പാര്‍ സ്വദേശി വിഷ്ണു മോഹന്‍.



ഹരിയാനയില്‍ നടന്ന 75-ാമത് ദേശീയ പൊലീസ് മീറ്റില്‍ കേരള പൊലീസിനായി 70 കിലോഗ്രാം പുരുഷ വിഭാഗം പഞ്ചഗുസ്തിയിലാണ് വിഷ്ണു മോഹന് വെങ്കല മെഡല്‍ കിട്ടിയത്.

ദേശീയ പൊലീസ് മീറ്റില്‍ കേരളത്തിന്റെ പ്രതിനിധിയായി മത്സരിച്ച കോട്ടയം ജില്ലയില്‍ നിന്നുള്ള ഏക അംഗമായിരുന്നു 33-കാരനായ വിഷ്ണു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പൊലീസ് സേനാംഗങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ ആസാം പൊലീസിനാണ് ഒന്നാം സ്ഥാനം. സശസ്ത്ര സീമാബല്‍ ടീമിന് രണ്ടാം സ്ഥാനവും കേരളത്തിന് വേണ്ടി വിഷ്ണു മോഹന് മൂന്നാം സ്ഥാനവും കിട്ടി.

പൊലീസ് സേനയിലെ ജോലിക്കൊപ്പം കായികരംഗത്തും മികവ് തെളിയിക്കുന്ന വിഷ്ണു നിലവില്‍ എറണാകുളം പൊലീസ് റൂറല്‍ ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഒന്‍പത് വര്‍ഷം മുമ്പാണ് സംസ്ഥാന പൊലീസ് സേനയില്‍ ചേര്‍ന്നത്. ജോലിത്തിരക്കുകള്‍ക്കിടയിലും പരിശീലനത്തിന് സമയം കണ്ടെത്തിയാണ് ദേശീയ മത്സരത്തിനായി തയ്യാറെടുത്തത്.

ദേശീയ വേദിയില്‍ കേരളത്തിനായി മെഡല്‍ നേടിയ വിഷ്ണു മോഹനെ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി അനുമോദിച്ചു. കേരള പൊലീസ് ടീമിന്റെ നേട്ടത്തില്‍ അഭിമാനമുയര്‍ത്തിയ പ്രകടനത്തിനാണ് ഐ.ജിയുടെ അഭിനന്ദനം. സഹപ്രവര്‍ത്തകരും നാട്ടുകാരും വിഷ്ണുവിന്റെ നേട്ടത്തെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പയപ്പാര്‍ താഴത്ത് മൈലാങ്കല്‍ മോഹന്‍-സൈനു ദമ്പതികളുടെ മകനാണ് വിഷ്ണു മോഹന്‍. രേഷ്മയാണ് ഭാര്യ. ഋതിക മകള്‍.

ദേശീയ പൊലീസ് മീറ്റില്‍ കേരളത്തിന്റെ പേരുയര്‍ത്തിയ വിഷ്ണുവിനെ പയപ്പാര്‍ ഗ്രാമ സൗഹൃദ സമിതിയും അഭിനന്ദിച്ചു. പൊലീസ് സേനയിലെ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം കായികരംഗത്തും കേരളത്തിന്റെ അഭിമാനമായി മാറുകയാണ് ഈ പയപ്പാറുകാരന്‍.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments