കടനാട് ആരോഗ്യ കേന്ദ്രത്തിന്റെ കൂറ്റന്‍ ശിലാഫലകം, നിര്‍മ്മാണ തുകയെ ചൊല്ലി വിവാദം മുറുകുന്നു




സുനില്‍ പാലാ

ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് സ്ഥാപിച്ച കൂറ്റന്‍ ശിലാഫലകത്തിന് കാല്‍ലക്ഷത്തോളം രൂപ ചെലവായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ,  ചെലവായത് 8,000 രൂപ മാത്രമാണെന്ന് അവകാശപ്പെട്ട് ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ് പഞ്ചായത്ത് കമ്മിറ്റിയെ സമീപിക്കാനൊരുങ്ങുന്നു. തന്റെ വിശദീകരണം കമ്മിറ്റി അജണ്ടയില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് അസിസ്റ്റന്റ് എന്‍ജിനീയറുടെ നീക്കം.

കമ്മിറ്റി തന്റെ അപേക്ഷ അംഗീകരിച്ചാല്‍ ശിലാഫലകത്തിന്റെ ചെലവിനെക്കുറിച്ച് വന്ന വാര്‍ത്തയ്‌ക്കെതിരെ പരാതി നല്‍കാനാണ് എന്‍ജിനീയറുടെ നീക്കമെന്നും അറിയുന്നു.
ശിലാഫലകത്തിന്റെ നിര്‍മ്മാണ ചെലവിനെക്കുറിച്ച് ഇന്നലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷിനോട് വിശദീകരണം തേടിയപ്പോള്‍, ''അത് അറിയേണ്ട കാര്യമില്ല'' എന്നായിരുന്നു മറുപടി. അതോടൊപ്പം ''ആരാണ് വാര്‍ത്ത തന്നത്? എവിടെ നോക്കിയാണ് വാര്‍ത്ത കൊടുത്തത്?'' എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു.
യഥാര്‍ത്ഥത്തില്‍ ഏഴടിയില്‍ കൂടുതല്‍ ഉയരമുള്ള ഗ്രാനൈറ്റ് ശിലാഫലകത്തിന് കേവലം 8000 രൂപാ മാത്രമേ ചെലവായുള്ളൂ എന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ വാദം പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കുന്നതല്ല എന്നാണ് സൂചന. വലിയ ശിലാഫലകം സ്ഥാപിക്കാനുള്ള തുക ചിലവഴിച്ചത് സംബന്ധിച്ചും ചോദ്യം ഉയരുകയാണ്.

ഫലകത്തിന്റെ നിര്‍മ്മാണത്തിന് യഥാര്‍ത്ഥത്തില്‍ എത്ര രൂപ ചെലവായി? പഞ്ചായത്തില്‍നിന്ന് രൂപാ അനുവദിച്ചിട്ടുണ്ടോ? ബാക്കി തുക മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ. അതിനാല്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 8,000 രൂപയെന്ന വാദവും കാല്‍ലക്ഷത്തോളം രൂപ ചെലവായെന്ന വാദവും തമ്മിലുള്ള യാഥാര്‍ഥ്യം പഞ്ചായത്ത് രേഖകള്‍ പരിശോധിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


ഏറ്റവും വലിയ ശിലാഫലകം!

ഇതിനിടയിലാണ് കടനാട്ടിലെ ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന്റെ ഉദ്ഘാടന ഫലകം മറ്റൊരു കാരണത്താലും ശ്രദ്ധ നേടുന്നത്. എട്ടടിയോളം ഉയരമുള്ള ഫലകത്തില്‍ 1300-ലേറെ അക്ഷരങ്ങളാണ് കൊത്തിയിരിക്കുന്നത്. ഇത്രയും വലിയ ഫലകം സ്ഥാപിച്ചിട്ടും എല്ലാവരുടെയും പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതാണ് കൗതുകം.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments