പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു



പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. 

കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.

ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തള്ളൂർ ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം.


പ്രേംനസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നൽകിയിരുന്നത്. 

ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള 
വീടിന്റെ പേര്.


 പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പിഡബ്ല്യുഡി) ആണ് ഭർത്താവ്. സജിത് ഖാൻ (ആർക്കിടെക്ട്, ഓസ്ട്രേലിയ), സോജ (കോയമ്പത്തൂർ) എന്നിവർ മക്കളാണ്. വി. നൗഷാദ് (മാനേജിങ് ഡയറക്ടർ, വാക്കറൂ), നസ്രീൻ (ഓസ്ട്രേലിയ) എന്നിവരാണ് മരുമക്കൾ. 


അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വീട്ടിലായിരുന്നു താമസം.1950 ഓഗസ്റ്റ് 24ന് ചിറയിൻകീഴിലായിരുന്നു ലൈലയുടെ ജനനം.


 ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽപി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

 ലൈലയുടെ ഭൗതികശരീരം കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് വെച്ചശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 


ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിലാണ് കബറടക്കം. റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ ഷാനവാസ് എന്നിവരാണ് സഹോദരങ്ങൾ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments