കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു



കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു

  പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മദിനവും ആചരിച്ചു.


രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മഹത് വ്യക്തിത്വങ്ങളുടെ സ്മരണകൾ പുതുക്കിയ ചടങ്ങ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി  നെച്ചിക്കാടൻ ഉൽഘാടനം ചെയ്തു.


സതീശ് ചൊള്ളാനി,അഡ്വ ആർ മനോജ്,സാബു എബ്രഹാം,ഷോജി ഗോപി,അഡ്വ.സന്തോഷ് മണർകാട്,ബിബിൻ രാജ്,രാഹുൽ പി എൻ ആർ,വി സി പ്രിൻസ്,ബിജോയി എട്ടട്ട്,കെ സി ജോസഫ്,രാജു ചാണ്ടി,സണ്ണി സ്കറിയ,എ എസ് തോമസ്,


ഹരിദാസ് അടമത്ര,ദിനേശ് മുന്നക്കര,ജോയി മഠം,
സെബാസ്റ്റിൻ പനയ്ക്കൽ,തോമസ് കുംബിക്കൽ,സെബാസ്റ്റിൻ എട്ടട്ട്,അനിൽ കയ്യാലകകം,ഉണ്ണി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments