എൻ.എസ്.എസ്. പതാക ദിനാചരണം പാലാ മുരിക്കുംപുഴയിൽ സംഘടിപ്പിച്ചു


എൻ.എസ്.എസ്. പതാക ദിനാചരണം പാലാ മുരിക്കുംപുഴയിൽ സംഘടിപ്പിച്ചു

  എൻ.എസ്.എസ്. പതാക ദിനാചരണത്തോടനുബന്ധിച്ച് പാലാ മുരിക്കുംപുഴ ദേവീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും സത്യപ്രതിജ്ഞാ ചടങ്ങും , ഇന്ന് 31-10-2026 ശനിയാഴ്ച നടന്നു.


​കരയോഗം പ്രസിഡന്റ് അഡ്വ. ലാൽ പുളിക്കകണ്ടം പതാക ഉയർത്തി ചടങ്ങിന് നേതൃത്വം നൽകുകയും പ്രവർത്തകർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.


മീനച്ചിൽ താലൂക്ക് NSS യൂണിയൻ പ്രതിനിധിയും നഗരസഭാ കൗൺസിലറുമായ അഡ്വ: ബിനു പുളിക്കകണ്ടം ,
​കരയോഗം സെക്രട്ടറി രമേഷ് കെ.പി. കുറ്റിയാങ്കൽ, മുരിക്കുംപുഴ വാർഡ് കൗൺസിലർ ബിജു പുളിക്കകണ്ടം, രവീന്ദ്രൻ നായർ പുളിക്കൽ, 


സന്ദീപ് ആർ. (രാജഭവൻ), സന്തോഷ് വരിക്കയിൽ, ജിഷ ബിജു പുളിക്കൽ , ബാലകൃഷ്ണൻ നായർ നെല്ലാനിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments