സ്‌നേഹദീപം പൊതുസമൂഹം ഏറ്റെടുത്ത പദ്ധതി: ജില്ലാ ജഡ്ജി ജോഷി ജോണ്‍
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി പൊതുസമൂഹം ഏറ്റെടുത്ത പദ്ധതിയായി മാറിയെന്ന് ജില്ലാ ജഡ്ജി ജോഷി ജോണ്‍ അഭിപ്രായപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് 65 വീടുകള്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചത് ഈ പദ്ധതിക്ക് പൊതുസമൂഹം നല്‍കുന്ന വലിയ പിന്തുണയുടെ നേര്‍സാക്ഷ്യമാണെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 65-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മേവടയില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജില്ലാ ജഡ്ജി. കൊഴുവനാല്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച 28-ാം സ്‌നേഹവീടാണിത്. കിടങ്ങൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ സൈമണ്‍ കോട്ടൂരാണ് ഈ വീട് നിര്‍മ്മാണത്തിനായി 4 ലക്ഷം രൂപ സ്‌നേഹദീപം കൊഴുവനാലിനു നല്‍കിയത്.
മേവട സെന്റ് മേരീസ് പള്ളിയാണ് ഈ വീടിന്റെ തറയുടെ നിര്‍മ്മാണം നടത്തിയത്. യോഗത്തില്‍ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫാ. മാനുവല്‍ മണര്‍കാട് വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ഷാജി ഗണപതിപ്ലാക്കല്‍, ജോയി മാടയാങ്കല്‍, ഷീനാ രാജേഷ്, പഞ്ചായത്ത് മെമ്പര്‍ ഷാജി വളവനാല്‍,
സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍ തോണക്കരപ്പാറയില്‍, ഫിലിപ്പ് വെള്ളാപ്പള്ളി, ബെന്നി കോട്ടേപ്പള്ളി, സജി തകിടിപ്പുറം, സിബി പുറ്റനാനിക്കല്‍, മാത്തുകുട്ടി വലിയപറമ്പില്‍, ജെയിംസ് കോയിപ്ര, ആനീസ് കുര്യന്‍ ചൂരനോലില്‍, മെര്‍ലിന്‍ ജെയിംസ് കോയിപ്ര എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34






0 Comments