കാട്ടുകടന്നലുകളെക്കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം....മറ്റക്കരയില്‍ വീണ്ടും കാട്ടുകടന്നല്‍ കൂട് തീയിട്ട് നശിപ്പിച്ചു.



കാട്ടുകടന്നലുകളെക്കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം....മറ്റക്കരയില്‍ വീണ്ടും കാട്ടുകടന്നല്‍ കൂട് തീയിട്ട് നശിപ്പിച്ചു.

മറ്റക്കര മണല്‍ മംഗലപ്പള്ളി പതിയ്ക്കല്‍ ഭാഗത്ത് നിരവധി പേരെ ആക്രമിച്ച കാട്ടുകടന്നല്‍ കൂട് കത്തിച്ച് നശിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പേരെ ആക്രമിച്ച കാട്ടുകടന്നല്‍ കൂട് അടുത്ത ദിവസമാണ് പതിയ്ക്കല്‍ ഭാഗത്ത്  കയ്യാലപ്പൊത്തില്‍ കണ്ടെത്തിയത് .


മലമേല്‍ ഗോപാലപിള്ളയുടെ പുരയിടത്തില്‍ കയ്യാല കെട്ടാന്‍ വഴി വെട്ടിത്തെളിച്ചപ്പോഴാണ് കാട്ടുകടന്നല്‍ കൂട് കണ്ടെത്തിയത്.രണ്ടുമാസം മുമ്പ് ആടിനെ കെട്ടാന്‍ പോയ മംഗലപ്പള്ളി തങ്കമ്മയെ കാട്ടുകുളവി കുത്തിയതിനെത്തുടര്‍ന്ന് ബോധരഹിതയായിരുന്നു.തുടര്‍ന്ന് അയര്‍ക്കുന്നം സെന്റ്ജൂഡ് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.


സ്ഥലം മെമ്പറായ സിന്ധു അനില്‍കുമാര്‍ പഞ്ചായത്ത് മെമ്പര്‍ രാജു മുല്ലൂരിനെ വിവരം അറിയിക്കുകയും കടന്നല്‍ കൂട് നശിപ്പിക്കുന്നതില്‍ എക്‌സ്‌പേര്‍ട്ടായ പൂഞ്ഞാര്‍ മൂന്‍ പഞ്ചായത്ത് പ്രസിഡന്റ്ു കൂടിയായിരുന്ന ജോഷി മൂഴിയാങ്കലിനെ വിളിച്ചുവരുത്തുകയായിരുന്നു.കയ്യാലപ്പൊത്തില്‍ ആയതിനാല്‍ വളരെ ശ്രമകരമായാണ് കാട്ടുകടന്നതിലെ നശിപ്പിച്ചത്.


വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ തുടങ്ങിയ ദൗത്യം എട്ടുമണിയോടെ ഒരാള്‍ക്കുപോലും കുത്തേല്‍ക്കാതെ വിജയകരമായി പൂര്‍ത്തിയാക്കി.അകലക്കുന്നം പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു അനില്‍കുമാര്‍,എം എസ് രാജു,പൂഞ്ഞാറില്‍ നിന്ന് ജോഷിയെ സഹായിക്കാനെത്തിയ സോജി ആയിലിക്കുന്നേല്‍, ബിനോയി ചന്ദ്രന്‍കുന്നേല്‍ നാട്ടുകാരായ വിനോദ് കരിമ്പിലാക്കല്‍, ജോയി കീച്ചേരില്‍, പ്രസന്നന്‍ പതിയ്ക്കല്‍, കണ്ണന്‍ കെ വി കരിമ്പിലാക്കല്‍,


 കുഞ്ഞുമോന്‍ വാവക്കുഴി, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവരുടെ സഹായത്തോടെയാണ് കാട്ടുകടന്നലിന്റെ കൂട് നശിപ്പിച്ചത്.മറ്റക്കരയില്‍ മൂന്നാമത്തെ കാട്ടുകടന്നലിന്റെ കൂടാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ നശിപ്പിച്ചത്.കാട്ടുകടന്നലുകളെ ക്കൊണ്ട് മറ്റക്കര നിവാസികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അട്ടപ്പാടി ആദിവാസികളില്‍ നിന്നും സ്വായത്തമാക്കിയ അപൂര്‍വ്വ പച്ചമരുന്ന് പ്രയോഗം കൊണ്ട് ഈച്ചകളെ മയക്കിയ ശേഷമാണ് പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments