കോട്ടയം ബാറിലെ അഭിഭാഷകനെ ആക്രമിച്ച സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ പ്രതിഷേധിച്ചു




അഭിഭാഷകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

 കോട്ടയം ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് അനീഷ് കുമാറിനെ മറ്റൊരു അഭിഭാഷകന്റെ വക്കാലത്തിൽ കേസ് പ്രസൻറ് ചെയ്തതിന്റെ പേരിൽ ആ കേസിലെ പ്രതിയും കൂട്ടാളിയും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി അഭിഭാഷകന്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലും എന്ന ഭീഷണിപ്പെടുത്തി മൂന്ന് പവൻ സ്വർണ്ണമാല ബലമായി പിടിച്ചെടുത്ത് കൊണ്ടുപോവുകയും



 മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുകയും സംഭവത്തിൽ കുറ്റക്കാരായ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 


 പ്രതിഷേധ പ്രമേയം ബാർ  അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ജോഷി ജേക്കബ് തകടിപ്പുറത്ത് അവതരിപ്പിച്ചു. അഡ്വക്കേറ്റ് സിറിയക് ജെയിംസ് നിർദേശിച്ചു. 


അഡ്വക്കേറ്റ്  വി . ജി വേണു ഗോപാൽ പിന്താങ്ങി . പ്രമേയം ഐക്യകണ്ന പാസാക്കി. യോഗത്തിൽ സെക്രട്ടറി  എമ്മാനുവൽ സിറിയക്ക് , കെ. രവികുമാർ , പി.ആർ തങ്കച്ചൻ ,ആന്റണി ഞാവള്ളി എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments