നഷ്ടപ്പെട്ട ₹25,000 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ചിങ്ങവനം പോലീസ്
നഷ്ടപ്പെട്ട 25,000 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ചിങ്ങവനം പോലീസ്. മലകുന്നം വീരാളശേരിയിൽ വീട്ടിൽ ബൈജുവിന്റെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗാണ് തിരികെ ലഭിച്ചത്.
ബാഗ് നഷ്ടപ്പെട്ട വിവരം ബൈജു ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സത്വരമായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ മലകുന്നം തോണിപ്പറമ്പിൽ വീട്ടിൽ റെജിമോനും ഭാര്യ വിദ്യ റെജിക്കും ബാഗ് ലഭിച്ചിരുന്നു. ബാഗിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ഉടമയ്ക്ക് തിരികെ നൽകണമെന്ന ഉദ്ദേശ്യത്തോടെ ഇവർ ബാഗ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റെജിമോന്റെയും കുടുംബത്തിന്റെയും അടുത്തെത്തുകയും ബാഗ് കൈമാറാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ബാഗും പണവും മൊബൈൽ ഫോണും ഉടമയായ ബൈജുവിന് തിരികെ നൽകി.
ചിങ്ങവനം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജ്മൽ ഷായുടെ നിർദ്ദേശപ്രകാരം എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ പ്രിൻസ്, റിങ്കു, സിറാജുദ്ദീൻ എന്നിവർ ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്.
നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ സഹായിച്ച റെജിമോന്റെയും ഭാര്യ വിദ്യ റെജിയുടെയും സത്യസന്ധവും മാതൃകാപരവുമായ പ്രവർത്തിയെ പോലീസ് അഭിനന്ദിച്ചു.
70 12 23 03 34






0 Comments