"സ്വപ്ന ചിറകുകൾ' ...... പവർ ബ്രിഗേഡ് ത്രിദിന സഹവാസ ക്യാമ്പിന് പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി



പവർ ബ്രിഗേഡ് ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി 

പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പവർ ബ്രിഗേഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പവർ ബ്രിഗേഡ് അംഗങ്ങൾക്കായി  "സ്വപ്ന ചിറകുകൾ' എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ത്രിദിന സഹവാസ ക്യാമ്പിൻ്റെ ഉദ്‌ഘാടനം പാലാ മുൻസിപ്പൽ ചെയർ പേഴ്‌സൺ മായ രാഹുൽ നിർവ്വഹിച്ചു. 


ഓരോ കുട്ടികളും ഓരോ സവിശേഷ കഴിവുകൾ ഉള്ളവരാണ്. അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും ഈ ക്യാമ്പിലൂടെ  സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ചെയർപേഴ്സൺ പറഞ്ഞു. പാ

ലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.


വിവിധ ദളങ്ങളിൽ വരുന്ന പവർ ബ്രിഗേഡ് ഗ്രൂപ്പുകൾക്ക്
ക്യാപ്പ് അണീയ്ക്കൽ  പാലാ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് 
സുരേഷ് കുമാർ ഡി.എസ്. നിർവഹിച്ചു. പി. ടി. എ. പ്രസിഡൻ്റ് 
 രാജേഷ് പാറയ്ക്കൽ 
  കോട്ടയം നാർക്കോട്ടിക് സെൽ വുമൺ  സെൽഫ് ഡിഫൻസ്  ട്രെയിനിംഗ് ടീം അംഗങ്ങളായ
പ്രസീജ ശ്യാം
രമ്യ രവീന്ദ്രൻ
സുജിത്ത്
പ്രിൻസിപ്പാൾ ജയകുമാരി വി ആർ , ഹയർ സെക്കൻഡറി ജില്ലാ അസിസ്റ്റൻഡ് കോ ഓഡിനേറ്റർ രാജൻ സെബാസ്റ്റ്യൻ,  ഹെഡ്മിസ്ട്രസ് സെമന്ത ജെ. ഫിലോമിൻ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി പ്രതിഷ്കുമാർ ഡി , കരിയർ  ക്ലബ്ബ് കോഓഡിനേറ്റർ അനിൽകുമാർ കെ.ജി. എന്നിവർ പ്രസംഗിച്ചു.


ഒക്ടോബർ മാസം 23 , 24, 25 തീയതികളിലായി നടക്കുന്ന ക്യാമ്പിൽ വിദ്യാർത്ഥികളുടെ വിവിധ സ്കില്ലുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരെ പുതിയ കാലത്തിനനുസരിച്ച് ജീവിക്കാൻ പ്രാപ്‌തരാക്കുന്നതിനും അനുഗുണമായ പ്രത്യേക ക്ലാസുകൾ, ബോധവൽക്കരണ ക്ലാസുകൾ,  തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. 



പവർ ബ്രിഗേഡ് കോ ഓഡിനേറ്റർ 
അനുമോൾ വി ജി, 
പവർ ബ്രിഗേഡ് അസിസ്റ്റൻ്റ് കോ ഓഡിനേറ്റർ
ബാബു ടി.കെ, അദ്ധ്യപകരായ അനിൽകുമാർ പി.ബി. ടിബു ചാക്കോ, പീറ്റർ ജോൺ 
  പവർ ബ്രിഗേഡ് 
 ലീഡർമാരായ
ആദർശ് മധു,  
അൻസീന അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്യാമ്പ് 25-ാം തീയതി സമാപിക്കും




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments