അമ്പലപ്പുറത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി


അമ്പലപ്പുറത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി

 അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. സരസ്വതി മണ്ഡപത്തിൽ മേൽശാന്തി പറമ്പൂരില്ലം രാജേഷ് നമ്പൂതിരി ദീപം തെളിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.


ഉപദേശക സമിതി പ്രസിഡൻ്റ് പരമേശ്വരൻ നായർ പുത്തൂർ അദ്ധ്യക്ഷനായി. ശിവൻകുട്ടി നടുപ്പറമ്പിൽ, നാരായണൻകുട്ടി അരുൺ നിവാസ്,ഉണ്ണി അശോക, വിനോദ് പുന്നമറ്റം, ടി.എൻ.രാജൻ, എന്നിവർ സംസാരിച്ചു.
വിനോദ് സൗപർണികയുടെ സോപാന സംഗീതം അവതരിപ്പിച്ചു.


തുടർന്നുള്ള ദിവസങ്ങളിൽ
വൈകിട്ട് 7ന് സംഗീത ജയറാമിൻ്റെ സംഗീത കച്ചേരി,
13 ന് പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ 14 ന് പുലിയന്നൂർ ഓങ്കാരം സംഘത്തിൻ്റെ കൈകൊട്ടിക്കളി, പോണാട് ശ്രീ ദുർഗ്ഗ സംഘത്തിൻ്റെ വീരനാട്യം,


15ന് കീഴൂർ അഭിനന്ദ് കുമാറിൻ്റെ നാദസ്വരകച്ചേരി 16ന് 753-ാം നമ്പർ പാലാ ടൗൺശാഖയുടെ
 കോൽക്കളി,ഫോക് ഡാൻസ്, ഭക്തിഗാനം. 17ന് വീരനാട്യം, നൃത്തരൂപങ്ങൾ- ഇടനാട് സ്വാനുഭവഗീതി.
18ന് വൈകിട്ട് 6ന് പൂജവെപ്പ്,
7 ന് ശ്രീരുദ്രനാദം ഭജൻസ്.

19ന് ദുർഗ്ഗാഷ്ടമി വൈകിട്ട് അനിൽ തീർത്ഥം നയിക്കുന്ന ഭക്തിഗാനാമൃതം.20ന് മഹാനവമി 
7ന് ഫ്ലൂട്ട്- സിത്താർ ഫ്യൂഷൻ.21ന് വിജയദശമി രാവിലെ 8.30ന് അമ്പലപ്പുഴ രാമകൃഷ്ണൻ ശേഷാദ്രിയുടെ നേതൃത്വത്തിൻ ലിപി സരസ്വതി വിദ്യാരംഭം, വിശ്വബ്രഹ്മ കലാസമിതിയുടെ ഭക്തി ഗാനസുധ, വൈകിട്ട് 7ന്
അക്ഷയ്ശ്രീ കളരിക്കലിൻ്റെ സംഗീതക്കച്ചേരി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments