സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം ‘കുട്ടു’ പ്രകാശനം ചെയ്തു.
നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ സംഘാടക സമിതി ചെയര്‍മാന്‍ എം എ റസാഖ് മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
കൊല്ലം ജില്ലയിലെ കെഎന്‍എന്‍എം എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്-ലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്‍.എസ്. ലക്ഷ്മി നന്ദനയാണ് 2026ലെ സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നമായ ‘കുട്ടു’വിനെ രൂപകല്‍പ്പന ചെയ്തത്.
ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോടാണ് കായികമേള. എന്‍ഐടി ഗ്രൗണ്ട് മുഖ്യവേദിയാകും. 10,000ത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുക്കും.
70 12 23 03 34





0 Comments