പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ....... നെല്ലിയാനിയിൽ നിർമാണം പൂർത്തിയാക്കിയ മിനി സിവിൽ സ്‌റ്റേഷൻ അനക്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ. .....നെല്ലിയാനിയിൽ നിർമാണം പൂർത്തിയാക്കിയ മിനി സിവിൽ സ്‌റ്റേഷൻ അനക്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

റവന്യു വകുപ്പിന്റെ കീഴിൽ 100 ദിവസത്തിനുള്ളിൽ 5,000 പട്ടയങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതിനകം 11,000 പേർക്ക് പട്ടയം വിതരണം ചെയ്തു. കെട്ടിക്കിടന്ന രണ്ടര ലക്ഷത്തോളം തരംമാറ്റ അപേക്ഷകളിൽ 100 ദിവസം കൊണ്ട് 51,000 എണ്ണം പരിഹരിക്കാൻ സാധിച്ചു. നിലവിലുള്ള പല നിയമങ്ങളും കാലഹരണപ്പെട്ടതാണ്.


 ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ നിയമപരമായി പരിഹരിക്കുന്നതിന് ഭൂപരിഷ്‌കരണ നിയമത്തിൽ കാലോചിത വ്യവസ്ഥകളോടെയുള്ള രണ്ടാം ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കും. നിയോജക മണ്ഡലത്തിലെ നിർമാണം മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുള്ള എല്ലാ പിന്തുണയും ഉണ്ടാകും. 


2012ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി കെ.എം മാണിയും ചേർന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വർഷങ്ങൾക്കുശേഷം മാണി സി.കാപ്പനിലൂടെ സിവിൽ സ്‌റ്റേഷൻ അനക്‌സ് പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു.


സിവിൽ സ്‌റ്റേഷൻ അനക്‌സിനോടു ചേർന്നുള്ള ലയൺസ് ക്ലബ്ബിൻ്റെ കെട്ടിടവും സ്‌ഥലവും ഏറ്റെടുത്ത് കൂടുതൽ ഓഫിസുകൾ ഇവിടേക്ക് മാറ്റണമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മാണി സി.കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു. മന്ത്രി മോൻസ് ജോസഫ് വിവിധ ഓഫിസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. 


ജോസ് കെ.മാണി എംപി, എം.ജെ.സെബാസ്റ്റ‌്യൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കലക്‌ടർ ചേതൻകുമാർ മീണ, ജോസ് പ്ലാക്കൂട്ടം, ജോയി സ്‌കറിയ, ബിന്ദു സുരേന്ദ്രൻ, മായാ രാഹുൽ, റൂബി ജോസ്, കെ.കെ.ശാന്താറാം, ലാലി സണ്ണി, സുധ ഷാജി, പ്രിൻസ് കുര്യത്ത്, ബിൻസി ടോമി, ജോസി ജോസഫ്, ജോമി ബെന്നി, സുബി സുരേഷ്, ആശ റിജു, ജോമി ബെന്നി, ഷെയ്‌സ് ജോസഫ്, എഡിഎം സോളി ആൻ്റണി, ആർഡിഒ ഷാഹിന രാമകൃഷ്ണൻ, തഹസിൽദാർ സജിമോൻ മാത്യു, ടി.ഒ.ചാക്കോ, എൻ.സുരേഷ്, സജേഷ് ശശി, പി.കെ.ഷാജുകുമാർ, ജോർജ് പുളിങ്കാട്, പീറ്റർ പന്തലാനി, ടോബിൻ കെ. അലക്‌സ്, ബേബി ഊരകത്ത്, മാത്യു സിറിയക്, സി.ജി.വിജയകുമാർ, എം.പി.കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments