നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം.... പ്രതി സുഹൈലിനുവേണ്ടി ഇടപെട്ടെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളിഎക്സൈസ് മന്ത്രി എം. ലിജു.....പ്രതികളെ അറിയില്ലെന്നും, നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതികരണം


നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനുവേണ്ടി ഇടപെട്ടെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്‌സൈസ് മന്ത്രി..... പ്രതികളെ അറിയില്ലെന്നും, നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതികരണം

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ സുഹൈൽ സജീവിന് സംരക്ഷണം നൽകാൻ ഇടപെട്ടുവെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്സൈസ് മന്ത്രി എം. ലിജു.


ആരോപണം പൂർണ്ണമായും നുണയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

ഒരു പ്രതിക്കുവേണ്ടിയും ഇടപെടൽ നടത്തിയിട്ടില്ലെന്നും, മദ്യപിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പ്രതികരിച്ചു. 


ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത് ഡിവൈഎഫ്ഐ അവസാനിപ്പിക്കണമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ഡിവൈഎഫ്ഐയും സിപിഎം നേതൃത്വവും തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. 


കേസിലെ പ്രതികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, മോട്ടോർ വാഹന നിയമം കുറച്ചുകൂടി കർശനമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എം. ലിജു വ്യക്തമാക്കി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments