നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണം - കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി


നെടുമ്പാശ്ശേരി വാഹനാപകടം
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണം - കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യപന്റെ ക്രൂരവിനോദത്തിനിരയായി വാഹനമിടിച്ച് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്ക് പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കണമെന്നും യഥേഷ്ടം മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാരും ഈ കേസിലെ കൂട്ടുപ്രതി തന്നെയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.


വോട്ടവകാശത്തിനും, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനും 18 വയസ്സെന്ന പരിധി വയ്ക്കുമ്പോള്‍ കുറ്റകൃത്യങ്ങളില്‍പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ പ്രായപൂര്‍ത്തിയാകണമെന്ന നിയമ വ്യവസ്ഥ മാറ്റിയെഴുതണം. 


മുത്തശ്ശിയെ ആക്രമിച്ച് മുഖത്ത് തിളച്ച വെള്ളമൊഴിച്ച 18 വയസ്സുകാരിയായ അമൃതയ്ക്ക് ജയിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ലഹരിക്കടിമപ്പെട്ട സുഹൈലിന് ബോസ്റ്റല്‍ സ്‌കൂള്‍ എന്ന തിരുത്തല്‍ കേന്ദ്രത്തില്‍ സുഖവാസവും വിരോധാഭാസമാണ്. 


കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയിലൂടെ മയക്കുമരുന്നുകള്‍ക്കെതിരെ മാത്രം സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ മദ്യം മൂലം സംസ്ഥാനത്തുണ്ടായ അതിക്രമങ്ങളുടെയും, കൊലപാതകങ്ങളുടെയും,


 റോഡപകടങ്ങളുടെയും ഭീകരത ജനിപ്പിച്ച കണക്കുകള്‍ കൂടി ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ആഭ്യന്തര വകുപ്പ് മന്ത്രി വെളിപ്പെടുത്തണമെന്നും ഈ സംഭവ വികാസങ്ങളുംകൂടി പുതിയ മദ്യനയ രൂപീകരണത്തില്‍ കണക്കിലെടുക്കണമെന്നും സംസ്ഥാന സമിതിക്കുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments