വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്- അനുഗ്രഹം തേടി ആയിരങ്ങള്
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില് പങ്കെടുത്ത് അനുഗ്രഹം തേടാനായി എത്തിയത് ആയിരക്കണക്കിന് വിശ്വാസികള്. ഇന്ന് രാവിലെ മുതല് രാത്രി വരെ രാമപുരം സെന്റ്. അഗസ്റ്റിന് ഫൊറോനാ പള്ളിയിലെ കബറിടത്തിങ്കലേയ്ക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.
വികാരി ഫാ. ബാര്ക്കുമാന്സ് കുന്നുംപുറം നേര്ച്ച ഭക്ഷണം വെഞ്ചിരിച്ചു. തുടര്ന്ന് 11 ബൂത്തുകളിലൂടെ നേര്ച്ച ഭക്ഷണം വിതരണം ചെയ്തു. ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് എമിരറ്റസ് മാര് ജോസഫ് പള്ളിക്കാപറമ്പില് എന്നിവര് സന്ദേശം നല്കി. ഉച്ചയ്ക്ക് 12 ന് നടന്ന തിരുനാള് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പാലാ രൂപത ഡി.സി.എം.എസ്. സംഘടനയുടെ തീര്ത്ഥാടന പദയാത്രയും കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്ക്കു നടത്തിയിരുന്നു. തിരുനാള് ചടങ്ങുകള്ക്ക് വികാരി ഫാ. ബാര്ക്കുമാന്സ് കുന്നുംപുറം, വൈസ് പോസ്റ്റ്ലേറ്റര് ഫാ. ഡോ. ജെയിംസ് പുലിയൂറുമ്പില്, ഫാ. അബ്രഹാം കുഴിമുള്ളില്, ഫാ. മാത്യു പനങ്ങാട്ട്, കൈകാരന്മാര് എന്നിവര് നേതൃത്വം നല്കി. തീര്ത്ഥാടകര്ക്കായി കെ.എസ്.ആര്.റ്റി.സി. പ്രത്യേക സര്വ്വീസ് നടത്തി. ആംബുലന്സിന്റെ സേവനും, പോലീസ് സേനയുടെ സേവനവും രാവിലെ മുതല് തന്നെ ലഭ്യമായിരുന്നു.







0 Comments