ഈ ലോകത്തിനു ഇന്ന് ഏറ്റവും നഷ്ടമായിരിക്കുന്ന ഒരു മഹാഗുണമാണ് സത്യസന്ധത... എന്നാൽ തന്റെ അറുപത്തിയെട്ടാമത്തെ വയസ്സിലും സത്യ സന്ധത കൊണ്ടു മാതൃക ആയിരിക്കുകയാണ് റ്റി. കെ മണി എന്ന എഴുത്തുകാരൻ...... ആ കഥ ചുവടെ...



ഈ ലോകത്തിനു ഇന്ന് ഏറ്റവും നഷ്ടമായിരിക്കുന്ന ഒരു മഹാഗുണമാണ് സത്യസന്ധത... എന്നാൽ തന്റെ അറുപത്തിയെട്ടാമത്തെ വയസ്സിലും സത്യ സന്ധത കൊണ്ടു മാതൃക ആയിരിക്കുകയാണ് റ്റി. കെ മണി എന്ന എഴുത്തുകാരൻ...... ആ കഥ ചുവടെ....


റ്റി.കെ മണി തന്റെ മകൾ ആയ ഷാമിന ടീച്ചറെ വീട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ കാറും ആയി മുത്തോലി  ബ്രില്യന്റിൽ എത്തിയപ്പോൾ 
ബ്രില്യന്റ് സ്റ്റഡി സെന്റർ പാലായിലെ ജീവനക്കാരി 21900 രൂപയും നിരവധി രേഖകളും അടങ്ങിയ തന്റെ പേഴ്സ് റ്റി. കെ മണിയുടെ കാറിന്റെ പുറത്തുള്ള വൈപ്പർ നോട് ചേർന്നുള്ള കോർണറിൽ മറന്നു വെക്കുക ആയിരുന്നു.
റ്റി.കെ മണി മകളെ വീട്ടിൽ എത്തിച്ച ശേഷം പാദുവയിൽ പന്തുകളി കാണാൻ പോയി.
കൈയ്യിൽ ഫോൺ കരുതിയിരുന്നില്ല.


ബ്രില്യന്റിലെ ജീവനക്കാരൻ ആയ ബിജു ഈ കാര്യം വിളിച്ചു ഷാമിന ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തി.അച്ഛൻ തിരികെ വരുന്നത് വരെ അവർ കാത്തിരുന്നു.
അച്ഛൻ തിരികെ വന്നപ്പോൾ വണ്ടിയിൽ സുരക്ഷിതം ആയി പേഴ്സ് ഉണ്ടായിരുന്നു.
പേഴ്സിന്റെ ഉടമയെ അത് സന്തോഷപൂർവ്വം റ്റി. കെ മണി ഏല്പിച്ചു.
     

വർഷങ്ങൾക്കു മുൻപ് റ്റി. കെ മണി യുടെ കടയിൽ സാധനം വാങ്ങാൻ വന്ന സ്ത്രീ മറന്നു വെച്ച പത്തു പാവനോളം സ്വർണം റ്റി. കെ മണി അവരെ തിരികെ ഏല്പിച്ചു മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്...


അതിനു മുൻപ് ബാങ്കിൽ നിന്നും പതിനായിരം രൂപയ്ക്കു പകരം ഒരു ലക്ഷം രൂപയുടെ കെട്ടു റ്റി. കെ മണിക്കു അറിയാതെ ബാങ്ക് ജീവനക്കാരി കെട്ട് മാറി കൊടുത്തപ്പോൾ തന്റെതല്ലാത്ത തോന്നൂറായിരം രൂപ തിരികെ അവരെ ഏല്പിച്ചു റ്റി. കെ മണി മാതൃകയായി...
മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഒരു അവസരവും റ്റി. കെ മണി പാഴാക്കാറില്ല.
തന്റെ നാട്ടിലെ 
 ഇടുങ്ങിയ  റോഡ് ആയ പ്ലാമൂട് -പന്നഗം റോഡ് വീതി കൂട്ടാൻ ഒരു പ്രദേശത്തെ  ആളുകളെ മുഴുവൻ സംഘടിപ്പിച്ചു അതിനു വേണ്ടി ദിവസങ്ങൾ അധ്വാനിച്ചു ആ റോഡ് വീതി കൂട്ടിയതിൽ റ്റി. കെ മണി വലിയ പങ്ക് വഹിച്ചു... 


മാന്താടി-പാദുവ റോഡ് വീതി കൂട്ടിയതിലും കൺവീനർ ആയിരുന്ന റ്റി കെ മണി വലിയ പങ്ക് വഹിച്ചു.അത് പോലെ ഒരുപാടു ഒരുപാടു നല്ല പ്രവർത്തനങ്ങൾ...
നന്മ ചെയ്യാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ഒരു എഴുത്തുകാരൻ.
ഗാനങ്ങൾ, കഥാപ്രസംഗങ്ങൾ,
ആൽബ സോങ്ങുകൾ തുടങ്ങി എഴുത്തിന്റെ മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച റ്റി. കെ മണിക്കു ബി.എസ്. എസ്സിന്റെ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്.
അറുപതു വയസ്സിനു ശേഷമാണ് കാർ ഡ്രൈവിങ്ങും, വയലിനും റ്റി കെ മണി പഠിച്ചത്. ഏതു പ്രായത്തിലും ആർക്കും എന്തും പഠിക്കാം എന്ന് കൂടി അദ്ദേഹം കാണിച്ചു തരുന്നു.


പ്രായം എന്നും റ്റി കെ മണിക്കു ഒരു അക്കം മാത്രമാണ്.
അധ്യാപികയും നോവലിസ്റ്റും,
കവയിത്രിയും ആയ ഷാമിന സുരേഷ് മകളാണ്.

എഴുത്തിന്റെ മേഖലയിലും മികച്ച അധ്യാപിക എന്ന നിലയിലും ഷാമിന സുരേഷ് നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
സത്യസന്ധത കുറഞ്ഞു പോകുന്ന ഈ കാലത്തു ഇതുപോലെ മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർ ഏറെ ശ്രദ്ധിക്കപ്പെടണം.
അത് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ പ്രചോദനമേകും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments