യു. കെ. ടീമിൽ പാലാക്കാരന് ലോക വെള്ളി
ഡോ. ജെമി ജോസ് മേനാമ്പറമ്പിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് പോർച്ചുഗലിൽ നടന്ന ലോക മാസ്റ്റേഴ്സ് സ്കൈ റണ്ണിംഗ് ചാ മ്പ്യൻഷിപ്പിൽ വെള്ളി നേടി.
ഇന്ത്യയിൽ പ്രചാരം നേടി വരുന്ന അയൺമാൻ, ട്രയാത്ലൺ മുതലായവയേക്കാളെല്ലാം മനശക്തിയും ശാരിരികക്ഷമതയും ആവശ്യമുള്ള ഒരു മത്സരമാണ് സ്കൈ റണ്ണിംഗ്.
45 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള മലനിരകളിലൂടെയുള്ള മത്സരങ്ങളെയാണ് സാധാരണയായി സ്കൈ അൾട്രാ (Sky Ultra) എന്ന് വിളിക്കുന്നത്. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അസാധാരണമായ ശാരീരിക സഹനശേഷിയും (Endurance) വേഗതയും ഊർജവും ശരിയായി ക്രമീകരിച്ച് ഓടാനുള്ള കഴിവും ആവശ്യമാണ്.
സ്കൈറണ്ണിങ്ങിൽ കൂടുതൽ കുത്തനെയുള്ള കയറ്റങ്ങളും സാങ്കേതികമായി പ്രയാസമുള്ള മലമ്പാതകളും വലിയ ഉയരവ്യത്യാസങ്ങളും (Elevation Gain) ഉണ്ടായിരിക്കും . ഒക്ടോബർ 4ന് പോർചുഗലിൽ, Serra da Freita മലനിരകളിൽ നടന്ന മത്സരം 65km ദൂരവും 6500 മീറ്റർ കയറ്റവും ഉള്ളതായിരുന്നു.
വർഷങ്ങളായുള്ള കഠിനവും തീവ്രവുമായ പരിശീലനഫലമായാണ് ഡോ . ജെമിക്ക് ടീമിലെത്താനായത്. റെയ്കി പ്രാക്ടിഷനറായ
ജോസ് ചെറിയതു മേനാമ്പറമ്പിലിൻ്റേയും സാമൂഹിക പ്രവർത്തകയായ മാഗി ജോസിൻ്റേയും മകനാണ് .
90 കളുടെ അവസാനം വൈദ്യ ശാസ്തപഠനത്തിനായി യു. കെ. യലെത്തിയ ഡോ . ജെമി, ഹെഡ് & നെക്ക് സർജറി വിഭാഗത്തില്യു. കെ.യിൽ തിരക്കുള്ള മെഡിക്കൽ പ്രാക്ടിഷണറാണ്.
ഭാര്യ ഡോ. സന്ധ്യ സെബാസ്റ്റിൻ പീഡിയാട്രീഷ്യൻ, മകൻ സാമുവൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി. കുടുംബസമേതം താമസo യു. കെ. യിൽ.
70 12 23 03 34






0 Comments